കൊവിഷീൽഡ് വാക്സീൻ സ്വീകരിച്ചവർക്കും ക്വാറന്റീൻ, ബ്രിട്ടന്റെ നടപടിയിൽ പ്രതിഷേധമറിയിച്ച് ഇന്ത്യ

By Web TeamFirst Published Sep 21, 2021, 8:55 AM IST
Highlights

ബ്രിട്ടീഷ് ഹൈക്കമ്മീഷന് ഇന്ത്യ പ്രതിഷേധിച്ച് കുറിപ്പ് നൽകി. സമാന വാക്സീൻ നയം ഇന്ത്യയും സ്വീകരിക്കും എന്ന് മുന്നറിയിപ്പും നൽകി. 

ദില്ലി: ഇന്ത്യയിൽ ഉത്പാദിപ്പിച്ച വാക്സീൻ സ്വീകരിച്ചവർക്ക് ക്വാറന്റീൻ നിർബന്ധമാക്കിയ ബ്രിട്ടന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം. കൊവിഷീൽഡ് വാക്സീൻ അഗീകരിക്കാത്തതിൽ ബ്രിട്ടനെ കേന്ദ്രം രേഖാമൂലം പ്രതിഷേധം അറിയിച്ചു. ബ്രിട്ടീഷ് ഹൈക്കമ്മീഷന് ഇന്ത്യ പ്രതിഷേധിച്ച് കുറിപ്പ് നൽകി. സമാന വാക്സീൻ നയം ഇന്ത്യയും സ്വീകരിക്കും എന്ന് മുന്നറിയിപ്പും നൽകി. 

കൊവിഷീൽഡിന്റെയോ കൊവാക്സിന്റോയോ രണ്ട് ഡോസും സ്വീകരിച്ചവർക്കും യുകെയിലെത്തിയാൽ 10 ദിവസം ക്വാറന്റീൻ നിർബന്ധമാണ്. അടുത്ത വർഷം വരെയെങ്കിലും ഈ നിയന്ത്രണം തുടരും.  ബ്രിട്ടണിലെ ഓക്സ്ഫോഡ് സർവകലാശാലയും ആസ്ട്രസെനക്കയും ചേർന്ന് വികസിപ്പിച്ച വാക്സീനാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിൽ ഇന്ത്യയിൽ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്. എന്നിട്ടും ഇന്ത്യൻ വാക്സീൻ അംഗീകരിക്കാത്തത് വംശീയതയാണെന്ന ആരോപണം ഉയർന്നുകഴിഞ്ഞു. 

ഇന്ത്യയിൽ ഉത്പാദിപ്പിച്ച വാക്സീൻ സ്വീകരിച്ചവർക്ക് ക്വാറന്റീൻ നിർബന്ധമാക്കി ബ്രിട്ടൺ

ആസ്ട്രസെനക്കയുടെ വാക്സീൻ വിതരണം ചെയ്യുന്ന ഓസ്ട്രേലിയ, ബഹെറിൻ, സൌദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലുള്ളവർക്ക് ഈ  നിയമം ബാധകമല്ല. ഇന്ത്യക്കാരായ വിദ്യാർത്ഥികളും ബിസിനസുകാരുമുൾപ്പടെ നിരവധിപേർ ബ്രിട്ടണിലേക്ക് യാത്രാ ചെയ്യാൻ കാത്തിരിക്കുന്ന സാഹചര്യത്തിൽ യുകെയുടെ തീരുമാനം വെല്ലുവിളിയാകുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!