കരസേനാ മേധാവിയുടെ സന്ദർശനത്തിൽ സുപ്രധാന തീരുമാനം, ഓസ്ട്രേലിയയുമായി കൂടുതൽ സൈനിക സഹകരണത്തിന് ഇന്ത്യ, ഭീകരതയ്ക്കെതിരെ ഒന്നിച്ച്

Published : Feb 21, 2026, 03:59 PM IST
indian army

Synopsis

ഓസ്ട്രേലിയൻ കരസേനയുടെ ഉന്നതനേതൃത്വവുമായി ജനറൽ ഉപേന്ദ്രദ്വിവേദി ചർച്ചകൾ നടത്തി. നിലവിലുള്ള ഉഭയകക്ഷി ഇടപെടലുകൾ അവലോകനം ചെയ്യുകയും സൈനിക സഹകരണം വർധിപ്പിക്കുന്നതിനുള്ള ധാരണയിലും ഇരുസേനകളും എത്തി. 

ദില്ലി : ഓസ്ട്രേലിയയുമായി കൂടുതൽ സൈനികസഹകരണത്തിന് ഇന്ത്യ. ഭീകരതയ്ക്കെതിരെ ഒന്നിച്ച നീങ്ങാൻ കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ ഓസ്ട്രേലിയ സന്ദർശനത്തിൽ തീരുമാനമായി. ഇരുരാജ്യങ്ങളുടെയും പ്രതിരോധ സഹകരണം കൂടുതൽ മെച്ചപ്പെടുത്തും. ഓസ്ട്രേലിയൻ കരസേനയുടെ ഉന്നതനേതൃത്വവുമായി ജനറൽ ഉപേന്ദ്രദ്വിവേദി ചർച്ചകൾ നടത്തി. നിലവിലുള്ള ഉഭയകക്ഷി ഇടപെടലുകൾ അവലോകനം ചെയ്യുകയും സൈനിക സഹകരണം വർധിപ്പിക്കുന്നതിനുള്ള ധാരണയിലും ഇരുസേനകളും എത്തി.

സിഡ്‌നിയിൽ, COAS ഫോഴ്‌സ് കമാൻഡ് (FORCOMD), സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡ് ,  ഓസ്‌ട്രേലിയൻ ആർമിയുടെ രണ്ടാം ഡിവിഷൻ എന്നിവയുടെ നേതൃത്വവുമായി ജനറൽ ദ്വിവേദി ചർച്ച നടത്തി. 2026 ൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന സംയുക്ത സൈനികാഭ്യാസമായ ഓസ്‌ട്രഹിന്ദിനെ കൂടുതൽ വിപുലമാക്കാനും തീരുമാനമായിട്ടുണ്ട്. ഓസ്‌ട്രേലിയൻ ആർമി മേധാവി ലെഫ്റ്റനന്റ് ജനറൽ സൈമൺ സ്റ്റുവർട്ടുമായി ഇന്ത്യൻ കരസേന മേധാവി കൂടിക്കാഴ്ച്ച നടത്തി. ഇന്തോ-പസഫിക് മേഖലയിലെ സമാധാനം, സ്ഥിരത, സുരക്ഷ എന്നിവയ്ക്ക് ഇരുരാജ്യങ്ങളും സഹകരിച്ച് നീങ്ങാനും കൂടിക്കാഴ്ച്ചയിൽ ധാരണയായെന്ന് കരസേന വൃത്തങ്ങൾ വ്യക്തമാക്കി.  

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇന്ത്യയെ വെള്ളം കുടിപ്പിച്ച ട്രംപിന്റെ താരിഫ് അഹങ്കാരത്തിന് 'പണി' കൊടുത്തത് ഇന്ത്യൻ വംശജൻ, സുപ്രീം കോടതിയിലെ മിന്നൽ വാ​ദങ്ങൾ, കൈയടി
'അധികാരമല്ല, ഹിന്ദു സമൂഹത്തെ സംഘടിപ്പിക്കുകയാണ് ലക്ഷ്യം'; ആർഎസ്എസ് മേധാവിയുടെ മറുപടി മീററ്റിൽ നടന്ന പരിപാടിയിൽ