കലാപമടങ്ങാതെ ശ്രീലങ്ക: 'അഭയാര്‍ത്ഥി പ്രവാഹത്തില്‍ കരുതിയിരിക്കണം', സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി ഇന്ത്യ

Published : Jul 10, 2022, 08:48 AM IST
കലാപമടങ്ങാതെ ശ്രീലങ്ക: 'അഭയാര്‍ത്ഥി പ്രവാഹത്തില്‍ കരുതിയിരിക്കണം', സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി ഇന്ത്യ

Synopsis

ശ്രീലങ്കയിൽ പ്രസിഡന്‍റിന്‍റെ കൊട്ടാരം കയ്യടക്കിയ ജനക്കൂട്ടം പ്രതിഷേധവുമായി തുടരുകയാണ്. 

ദില്ലി: ശ്രീലങ്കയിലെ പ്രശ്നങ്ങളില്‍ ഇന്ത്യ തല്‍ക്കാലം ഇടപെടില്ല. ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.സാഹചര്യം നിരീക്ഷിച്ച് മാനുഷിക സഹായം ഉറപ്പ് വരുത്തും. അഭയാര്‍ത്ഥി പ്രവാഹത്തില്‍ കരുതിയിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശ്രീലങ്കയിൽ പ്രസിഡന്‍റിന്‍റെ കൊട്ടാരം കയ്യടക്കിയ ജനക്കൂട്ടം പ്രതിഷേധവുമായി തുടരുകയാണ്. 

ഗോതബയ രജപക്സെ ബുധനാഴ്ച്ച രാജിവയ്ക്കുമെന്ന പ്രസ്താവനയ്ക്കും പ്രതിഷേധക്കാരുടെ മനസ് മാറ്റാൻ സാധിച്ചില്ല. ഗോതബായ രാജി വച്ചാൽ സ്പീക്കർ അബെയവർധനയ്ക്കാവും താൽക്കാലിക ചുമതല. ഒരാഴ്ചയ്ക്കകം പുതിയ സംയുക്ത സർക്കാർ അധികാരമേൽക്കും. പ്രസിഡന്‍റിന്‍റെ ചുമതല സ്പീക്കർ പരമാവധി 30 ദിവസം വഹിക്കും. അതിനിടെ, സമാധാനം നിലനിർത്താൻ പൊതുജനം സഹകരിക്കണമെന്ന് സൈന്യം അഭ്യർത്ഥിച്ചു. സ്ഥാനത്ത് തുടരും വരെ ഗോതബായക്ക് സംരക്ഷണം നൽകുമെന്നും സൈന്യം അറിയിച്ചു. 

PREV
Read more Articles on
click me!

Recommended Stories

'ഭ‌‌ർത്താവിനെയും സഹോദരിയയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, ഇതിന് ശിക്ഷയായി സാനിറ്റൈസ‍ർ കുടിപ്പിച്ചു'; പരാതി നൽകി വനിതാ കോൺസ്റ്റബിൾ
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഗ്രിൽ ചെയ്യാൻ വിറകും കൽക്കരിയും വേണ്ട; വ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിർദേശവുമായി ദില്ലി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി