ഭരണമാറ്റം ഉറപ്പ്, 75 തികയും മുമ്പ് മോദി പ്രധാനമന്ത്രി പദത്തില്‍ നിന്നിറങ്ങും: ശശി തരൂര്‍

Published : May 12, 2024, 07:51 PM IST
ഭരണമാറ്റം ഉറപ്പ്, 75 തികയും മുമ്പ് മോദി പ്രധാനമന്ത്രി പദത്തില്‍ നിന്നിറങ്ങും: ശശി തരൂര്‍

Synopsis

ബിജെപിയിലെ പ്രായപരിധിയെ കുറിച്ച് പ്രതിപക്ഷമല്ല- അമിത് ഷായാണ് ആദ്യം പറഞ്ഞത്, അമിത് ഷാ തന്നെ മോദിക്ക് വേണ്ടി നിലപാട് മാറ്റി പറയുകയാണെന്നും തരൂര്‍

ദില്ലി: രാജ്യത്ത് ഭരണമാറ്റം ഉറപ്പാണെന്ന് ശശി തരൂര്‍. ജനങ്ങള്‍ മാറ്റത്തിന് ആഗ്രഹിക്കുന്നുവെന്നും ജൂൺ നാലിന് ഭരണമാറ്റം വരുമെന്നും തരൂര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മഹാരാഷ്ട്രയില്‍ കോൺഗ്രസ് ശക്തമായി തിരിച്ചുവരുമെന്നും ശശി തരൂര്‍ ആത്മവിശ്വാസത്തോടെ പറയുന്നു. 

വോട്ടെടുപ്പ് മൂന്ന് ഘട്ടം കഴി‌ഞ്ഞപ്പോൾ തന്നെ ബിജെപിയുടെ കഥ കഴിഞ്ഞു, എഴുപത്തിയഞ്ച് വയസ് തികയും മുമ്പ് മോദി പ്രധാനമന്ത്രി പദത്തിൽ നിന്നുമിറങ്ങും, ബിജെപിയിലെ പ്രായപരിധിയെ കുറിച്ച് പ്രതിപക്ഷമല്ല- അമിത് ഷായാണ് ആദ്യം പറഞ്ഞത്, അമിത് ഷാ തന്നെ മോദിക്ക് വേണ്ടി നിലപാട് മാറ്റി പറയുകയാണെന്നും തരൂര്‍. 

അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റ്  ഇന്ത്യ മുന്നണിക്ക് ഗുണപരമായേ വന്നുള്ളൂ എന്ന വാദവും തരൂര്‍ ഉയര്‍ത്തി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് തെറ്റ്, കെജ്രിവാളിന്‍റെ തിരിച്ചുവരവ് ഇന്ത്യ സഖ്യത്തിന് ഊർജ്ജമാകും, ദില്ലിയിലടക്കം വലിയ തോതിൽ സഹതാപ തരംഗമുണ്ടാകുമെന്നും ശശി തരൂര്‍. 

Also Read:- '75 വയസില്‍ മോദി റിട്ടയര്‍ ചെയ്യുമോ?'; കെജ്രിവാളിന്‍റെ ചോദ്യം ചര്‍ച്ചയാകുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'
കേന്ദ്രം കടുപ്പിച്ചു, 610 കോടി റീഫണ്ട് നൽകി ഇൻഡിഗോ! 3,000 ത്തോളം ലഗേജുകളും ഉടമകൾക്ക് കൈമാറി, പ്രതിസന്ധിയിൽ അയവ്