ഇന്ത്യൻ 2 സിനിമ സെറ്റിലെ അപകടം; ക്രെയിൻ ഓപ്പറേറ്ററെ അറസ്റ്റ് ചെയ്തു

Published : Feb 21, 2020, 04:23 PM ISTUpdated : Feb 21, 2020, 04:24 PM IST
ഇന്ത്യൻ 2 സിനിമ സെറ്റിലെ അപകടം; ക്രെയിൻ ഓപ്പറേറ്ററെ അറസ്റ്റ് ചെയ്തു

Synopsis

ഫെബ്രുവരി 19നാണ് ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 ഷൂട്ടിംഗ് ലൊക്കേഷനിൽ ക്രെയിൻ മറിഞ്ഞ് വീണ് അപകടമുണ്ടായത്. മൂന്ന് പേർ അപകടത്തിൽ മരിച്ചിരുന്നു.

ചെന്നൈ: കമൽഹാസൻ ചിത്രം ഇന്ത്യൻ 2 വിന്‍റെ ഷൂട്ടിംഗ് ലൊക്കേഷനിൽ ക്രെയിൻ മറി‍ഞ്ഞ് വീണ് അപകടമുണ്ടായ സംഭവത്തിൽ ക്രെയിൻ ഓപ്പറേറ്റർ രാജനെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തിന് പിന്നാലെ രാജൻ ഒളിവിൽ പോയിരുന്നു. ഓപ്പറേറ്ററുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി പ്രൊഡക്ഷൻ മാനേജർ പൊലീസിൽ പരാതി നൽകിയിരുന്നു. 

ഈ ഫെബ്രുവരി 19നാണ് ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 ഷൂട്ടിംഗ് ലൊക്കേഷനിൽ ക്രെയിൻ മറിഞ്ഞ് വീണ് അപകടമുണ്ടായത്. മൂന്ന് പേർ അപകടത്തിൽ മരിച്ചിരുന്നു. ശങ്കറിന്‍റെ സഹസംവിധായകൻ കൃഷ്ണ, ആർട്ട് അസിസ്റ്റന്‍റ് ചന്ദ്രൻ, പ്രൊഡക്ഷൻ അസിസ്റ്റന്‍റ് മധു എന്നിവർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. സംവിധായകൻ ശങ്കറിനും അപകടത്തിൽ കാര്യമായി പരിക്കേറ്റിരുന്നു. കാലിന് പരിക്കേറ്റ ശങ്കർ ചികിത്സയിലാണ്. 

ശങ്കറും സഹസംവിധായകരും ഇരുന്ന ടെന്‍റിന് മുകളിലേക്കാണ് ക്രെയിൻ വന്ന് വീണത്. അപകട സമയത്ത് നടൻ കമൽഹാസനും ലൊക്കേഷനിൽ ഉണ്ടായിരുന്നു. ക്രെയിൻ ഉപയോഗിച്ച് നടത്തേണ്ട ഒരു സീനിന്‍റെ ചിത്രീകരണത്തിനായുള്ള തയ്യാറെടുപ്പിനിടെ ആണ് അപകടം ഉണ്ടായത്. അപകടത്തില്‍ മരണപ്പെട്ട മൂന്ന് സിനിമാപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നല്‍കുമെന്ന് കമല്‍ ഹാസന്‍ പ്രഖ്യാപിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബന്ധുക്കളും സുഹൃത്തുക്കളും അടക്കം ആരും അറിഞ്ഞില്ല; കൈയ്യിലുള്ളതെല്ലാം വിറ്റ് യുവതി 2 കോടി രൂപയിലേറെ സൈബർ തട്ടിപ്പ് സംഘങ്ങൾക്ക് നൽകി; ബെംഗളൂരുവിൽ കേസ്
പുതുവർഷത്തെ വരവേൽക്കാൻ പടക്കം വേണ്ട, നിരോധന ഉത്തരവിറക്കി കർണാടക പോലീസ്, ഗോവയിലെ പബ്ബ് തീപിടുത്തത്തിന്‍റെ പശ്ചാത്തലത്തിലെ മുൻകരുതലെന്ന് വിശദീകരണം