
ദില്ലി: ജമ്മുവിലും പഞ്ചാബിലുമായി നിരവധി സ്ഥലങ്ങളിൽ ആക്രമണം നടത്തിയതിന് പിന്നാലെ പാകിസ്ഥാന്‍റെ എഫ്-16 വിമാനം ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം വെടിവെച്ചിട്ടു. ജമ്മു കശ്മീരിലെ ഉധംപൂരിലും രാജസ്ഥാനിലെ ജയ്‌സാൽമീറിലും പാകിസ്ഥാൻ ഡ്രോൺ ആക്രമണങ്ങൾ ഇന്ത്യ പരാജയപ്പെടുത്തിയിട്ടുണ്ട്. അഖ്‌നൂറിൽ ഒരു ഡ്രോൺ വെടിവെച്ചിട്ടു.
പൂഞ്ചിൽ രണ്ട് ചാവേർ ഡ്രോണുകളും വെടിവെച്ചിട്ടു. വ്യാഴാഴ്ച രാത്രി ജമ്മുവിലെ വിമാനത്താവളത്തിന് സമീപം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ഒരേസമയം ആക്രമണം നടത്താനാണ് പാകിസ്ഥാൻ ശ്രമിച്ചത്. അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് ജമ്മുവിലേക്ക് റോക്കറ്റുകൾ തൊടുത്തുവിട്ടു. ഒരു ഡ്രോൺ ജമ്മു സിവിൽ എയർപോർട്ടിൽ പതിച്ചതിനെ തുടർന്ന് പ്രതികരണമായി ഇന്ത്യൻ യുദ്ധവിമാനങ്ങൾ കുതിച്ചുയർന്നു.
ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കിയതോടെ വരുന്ന റോക്കറ്റുകളെ വിജയകരമായി തടയാൻ സാധിച്ചു. ജമ്മു വിമാനത്താവളം, സാംബ, ആർഎസ് പുര, അർണിയ, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വെച്ച് എട്ട് പാകിസ്ഥാൻ മിസൈലുകളെ എസ്-400 വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞു. ജമ്മു സർവകലാശാലയ്ക്ക് സമീപവും രണ്ട് പാകിസ്ഥാൻ ഡ്രോണുകൾ തകർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam