MiG fighter jet Crashed : മിഗ് 21 വിമാനം രാജസ്ഥാനില്‍ തകര്‍ന്നുവീണു; രണ്ട് പൈലറ്റുമാർ മരിച്ചു

Published : Jul 28, 2022, 10:36 PM ISTUpdated : Jul 28, 2022, 11:40 PM IST
MiG fighter jet Crashed : മിഗ് 21 വിമാനം രാജസ്ഥാനില്‍ തകര്‍ന്നുവീണു; രണ്ട് പൈലറ്റുമാർ മരിച്ചു

Synopsis

ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് പ്രകാരം രണ്ട് പൈലറ്റുകളാണ് വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നത്. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ബൈതു മേഖലയിൽ ഒരു യാത്രയിക്കിടെയാണ് ദാരുണ സംഭവം. വിമാനം തകര്‍ന്നതിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.   

ജയ്പുര്‍: ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 വിമാനം രാജസ്ഥാനില്‍ തകര്‍ന്നു വീണു. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് സംഭവമെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാത്രി ഒമ്പത് മണിയോടെയാണ് വിമാനം തകര്‍ന്ന് വീണത്. ബാർമർ ജില്ലയിലെ ഭീംദ ഗ്രാമത്തിൽ അരകിലോമീറ്റർ ചുറ്റളവിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

വിവരമറിഞ്ഞ് പ്രദേശത്തെ ജില്ലാ കളക്ടറും പൊലീസ് സൂപ്രണ്ടും വ്യോമസേനാ ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് പ്രകാരം രണ്ട് പൈലറ്റുകളാണ് വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നത്. ഇവർ മരിച്ചതായി കളക്ടർ സ്ഥിരീകരിച്ചു. ബൈതു മേഖലയിൽ ഒരു യാത്രയിക്കിടെയാണ് ദാരുണ സംഭവം. വിമാനം തകര്‍ന്നതിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രതിരോധ മന്ത്രി വ്യോമസേന മേധാവിയുമായി സംസാരിച്ചു.

PREV
Read more Articles on
click me!

Recommended Stories

മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജി ആർ സ്വാമിനാഥനെതിരെ ഇംപീച്ച്മെന്‍റ് നീക്കം,തിരുപ്പരൻകുന്ദ്രം മലയിൽ ദീപം തെളിയിക്കാനുള്ള ഉത്തരവില്‍ പ്രതിഷേധവുമായി ഡിഎംകെ സഖ്യം
സുപ്രധാനം, ആധാർ കാർഡിൻ്റെ ഫോട്ടോ കോപ്പികൾ എടുക്കുന്നതിലും ആവശ്യപ്പെടുന്നതിലും വിലക്ക് വരുന്നു, പകരം പുതിയ സംവിധാനം