India Extends Gesture of Friendship to Pak : പുതുവത്സരദിനത്തിൽ പാക്കിസ്ഥാൻ സേനയ്ക്ക് മധുരം നൽകി ഇന്ത്യൻ ആർമി

Published : Jan 01, 2022, 09:26 PM ISTUpdated : Jan 01, 2022, 10:27 PM IST
India Extends Gesture of Friendship to Pak : പുതുവത്സരദിനത്തിൽ പാക്കിസ്ഥാൻ സേനയ്ക്ക് മധുരം നൽകി ഇന്ത്യൻ ആർമി

Synopsis

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വെടിനിർത്തൽ കരാറിന് ശേഷം നിയന്ത്രണരേഖയിൽ ദീർഘകാലം സമാധാനം നിലനിന്നിരുന്നു...

ദില്ലി: പുതുവത്സര ദിനമായ (New Year) ഇന്ന് പാക്കിസ്ഥാൻ സേനയ്ക്ക് മധുരം നൽകി ഇന്ത്യൻ സേന (Indian Army). തിത്വൽ ക്രോസിംഗ് പോയിന്റിലെ ചിലെഹാനയിൽ വച്ചാണ് രാജ്യങ്ങൾ പരസ്പരം സൌഹൃദം പുതുക്കി മധുരം പങ്കുവച്ചത്. നിയന്ത്രണരേഖയിൽ (Line of Control) സമാധാനം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നടപടി. വർഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ഇന്ത് തുടർച്ചയായി ശ്രമിച്ചുവരികയാണ്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വെടിനിർത്തൽ കരാറിന് ശേഷം നിയന്ത്രണരേഖയിൽ ദീർഘകാലം സമാധാനം നിലനിന്നിരുന്നു. നിയന്ത്രണ രേഖയിലെ ഗ്രാമങ്ങളിൽ സമാധാനം നിലനിർത്താനുള്ള ഇന്ത്യൻ സൈന്യത്തിന്റെ ശ്രമങ്ങളെ ജനങ്ങൾ അഭിനന്ദിച്ചു. അത്തരം നിരവധി ശ്രമങ്ങളിൽ ഒന്നാണ് ഈ മധുര വിതരണം.

ചിത്രങ്ങൾ കാണാം

 

PREV
Read more Articles on
click me!

Recommended Stories

'സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ യാത്ര' എല്ലാം കൈക്കൂലി', സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്
തടസം നീങ്ങി പറന്ന് തുടങ്ങിയതേ ഉള്ളൂ, അതിനിടെ ഇൻഡിഗോ വിമാനത്തിനുള്ളിൽ എത്തിയ അപ്രതീക്ഷിത അതിഥി, വീഡിയോ