അക്കാദമിക് കെണി, ചൈനീസ് ഏജൻ്റുമാർക്ക് തന്ത്രപ്രധാനവിവരങ്ങൾ ചോർത്തിനൽകി; കശ്മീരിൽ മുതിർന്ന സൈനിക ഉദ്യോ​ഗസ്ഥന്റെ ഭാര്യയ്ക്കെതിരേ കേസ്

Published : Oct 18, 2026, 06:00 PM IST
indian army

Synopsis

അക്കാദമിക് രം​ഗത്തെ വിദ​ഗ്ധരെന്ന വ്യാജേനയാണ് ചൈനീസ് രഹസ്യാന്വേഷണ ഏജന്റുമാർ സൈനിക ഉദ്യോ​ഗസ്ഥന്റെ ഭാര്യയിൽനിന്ന് വിവരം ചോർത്തിയതെന്ന് പൊലീസ് പറഞ്ഞു. അക്കാദമിക് രം​ഗത്തെ വിദ​ഗ്ധരെന്ന് പരിചയപ്പെടുത്തി ചൈനീസ് ഏജന്റുമാർ ഇവരിൽനിന്ന് ലേഖനങ്ങൾ ആവശ്യപ്പെടുകയായിരുന്നു.

ശ്രീന​ഗർ: ചൈനീസ് ഏജന്റുമാർക്ക് തന്ത്രപ്രധാന വിവരങ്ങൾ ചോർത്തിനൽകിയതിന് മുതിർന്ന സൈനിക ഉദ്യോ​ഗസ്ഥന്റെ ഭാര്യയ്ക്കെതിരേ പൊലീസ് കേസെടുത്തു. ജമ്മുവിലെ ​ഗാന്ധി ന​ഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന തെലങ്കാന സ്വദേശിനിക്കെതിരേയാണ് ജമ്മു കശ്മീർ പൊലീസ് കേസെടുത്തത്. അതേസമയം, ഇവരുടെ പേരോ മറ്റുവിശദാംശങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല.

അക്കാദമിക് രം​ഗത്തെ വിദ​ഗ്ധരെന്ന വ്യാജേനയാണ് ചൈനീസ് രഹസ്യാന്വേഷണ ഏജന്റുമാർ സൈനിക ഉദ്യോ​ഗസ്ഥന്റെ ഭാര്യയിൽനിന്ന് വിവരം ചോർത്തിയതെന്ന് പൊലീസ് പറഞ്ഞു. അക്കാദമിക് രം​ഗത്തെ വിദ​ഗ്ധരെന്ന് പരിചയപ്പെടുത്തി ചൈനീസ് ഏജന്റുമാർ ഇവരിൽനിന്ന് ലേഖനങ്ങൾ ആവശ്യപ്പെടുകയായിരുന്നു. പരിസ്ഥിതി, ഭൗമരാഷ്ട്രീയ വിഷയങ്ങളിലായിരുന്നു ആദ്യം ലേഖനങ്ങൾ ആവശ്യപ്പെട്ടത്. പിന്നീട് ഇത് പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്ക് വഴിമാറി. ഇത്തരത്തിൽ തന്ത്രപ്രധാനമായ പല വിവരങ്ങളും രേഖകളും ചിത്രങ്ങളും ഡേറ്റകളും ചൈനീസ് ചാരന്മാർ ചോർത്തിയതായും പൊലീസ് പറഞ്ഞു.

ചൈന ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജന്റുമാർ ഒരുക്കിയ കെണിയിൽ സൈനിക ഉദ്യോ​ഗസ്ഥന്റെ ഭാര്യ വീണുപോയെന്നാണ് പൊലീസ് പറയുന്നത്. രഹസ്യാന്വേഷണ ഏജന്റുമാരുടെ നിർദേശപ്രകാരം ഇവർ പലവിവരങ്ങളും കൈമാറിയതായും പൊലീസ് പറഞ്ഞു. അതേസമയം, എന്തെല്ലാം വിവരങ്ങളാണ് പ്രതി ശേഖരിച്ച് കൈമാറിയതെന്നും ഇതുസംബന്ധിച്ച കൂടുതൽവിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും സൈനിക ഉദ്യോ​ഗസ്ഥന്റെ ഭാര്യ എങ്ങനെയാണ് വിദേശ ചാരന്മാരുമായി ബന്ധപ്പെട്ടതെന്നതടക്കം അന്വേഷിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അവധിയില്ലാത്ത പ്രതിഷേധം, ഗ്യാനേഷിന്‍റെ രാജി ആവശ്യപ്പെട്ട് ഇന്നും രാജ്യതലസ്ഥാനത്ത് പ്രക്ഷോഭം, സംഘർഷഭരിതം; എൻഎസ്‌യുഐ പ്രവർത്തകരെ ബലംപ്രയോഗിച്ച് നീക്കി
വ്യാജ ടൊമാറ്റോ സോസ്; പേരിന് പോലും തക്കാളി ഉപയോ​ഗിക്കാതെ സോസ് നിർമാണം; ​ഗുജറാത്തിലെ ഫാക്ടറി പൂട്ടിച്ചു