65 രാജ്യങ്ങളിലെ പ്രതിനിധികൾ മത്സരിച്ചു; ഖുറാൻ പാരായണ മത്സരത്തിൽ നാലാം സ്ഥാനത്തെത്തി ഇന്ത്യക്കാരൻ, അഭിമാനം

Published : Mar 03, 2023, 02:19 PM ISTUpdated : Mar 03, 2023, 02:26 PM IST
65 രാജ്യങ്ങളിലെ പ്രതിനിധികൾ മത്സരിച്ചു; ഖുറാൻ പാരായണ മത്സരത്തിൽ നാലാം സ്ഥാനത്തെത്തി ഇന്ത്യക്കാരൻ, അഭിമാനം

Synopsis

മത്സരത്തിൽ രാജ്യത്തെ 1.33 ബില്യൺ ജനങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്തതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങളുടെയും അന്തസത്ത ഒന്നുതന്നെയാണെന്ന് അഹമ്മദ് അഭിപ്രായപ്പെട്ടു.

ദില്ലി: ഈജിപ്തിൽ നടന്ന ലോക ഖുറാൻ പാരായണ മത്സരത്തിൽ നാലാം സ്ഥാനം നേടി ഇന്ത്യക്കാരൻ. അസമിലെ കരിംഗഞ്ച് സ്വദേശിയായ കാരി മഞ്ജൂർ അഹമ്മദ് (26) ആണ് ഇന്ത്യക്കായി നാലാം സ്ഥാനം നേടിയത്. നേരത്തെ, തുർക്കിയിലും മലേഷ്യയിലും നടന്ന അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്ത് അഞ്ച്, ഒമ്പത് സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. മത്സരത്തിൽ രാജ്യത്തെ 1.33 ബില്യൺ ജനങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്തതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങളുടെയും അന്തസത്ത ഒന്നുതന്നെയാണെന്ന് അഹമ്മദ് അഭിപ്രായപ്പെട്ടു.  മത്സരത്തിൽ പങ്കെടുത്ത ശേഷം, എല്ലാ സമുദായങ്ങളിലുമുള്ള ആളുകളിൽ നിന്ന്  സ്നേഹവും ആശംസകളും ലഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

 "ഖുറാൻ പാരായണത്തിന് നിയമങ്ങളുണ്ട്. നിയമങ്ങൾ പാലിക്കുകയും ഖുറാൻ വായിക്കുകയും ചെയ്താൽ ജീവിത വിജയമുണ്ടാകും. കൂടുതൽ ആളുകൾ വേദങ്ങൾ വായിക്കുന്നു. അവർ ശാന്തരും ജ്ഞാനികളുമായിത്തീരു. സമൂഹത്തിൽ സമാധാനത്തിന്റെയും ഐക്യത്തിന്റെയും അന്തരീക്ഷം നിലനിൽക്കുമെന്നും മഞ്ജൂർ അഹമ്മദ് പറഞ്ഞു.

ഈജിപ്ഷ്യൻ സർക്കാർ സംഘടിപ്പിച്ച മത്സരത്തിൽ 65 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ഇന്ത്യയിൽ നിന്നുള്ള ഏക പ്രതിനിധിയായിരുന്നു മഞ്ജൂർ അഹമ്മദ്. മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം നടന്നത്. ബംഗ്ലാദേശിലെ അൽ-അസ്ഹർ സർവകലാശാലയിൽ നിന്നാണ് ഇദ്ദേഹം ഡിപ്ലോമ കോഴ്‌സ് പൂർത്തിയാക്കിയത്. അസമിൽ തന്നെ തുടരാനാണ് ആ​ഗ്രഹമന്നും വിദ്യാർഥികൾക്ക് ​ഗുണമേന്മയുള്ള ഇസ്ലാമിക വിദ്യാഭ്യാസം നൽകാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

'ചുട്ടുപൊള്ളും'; രണ്ട് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, ഇന്നും നാളെയും 39 മുതൽ 40 ഡിഗ്രി വരെ സാധ്യത

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു