അമിത ശബ്ദത്തിൽ ഡിജെ, വിവാഹ ചടങ്ങിനിടെ വരൻ കുഴഞ്ഞുവീണ് മരിച്ചു

Published : Mar 03, 2023, 01:06 PM ISTUpdated : Mar 03, 2023, 01:15 PM IST
അമിത ശബ്ദത്തിൽ ഡിജെ, വിവാഹ ചടങ്ങിനിടെ വരൻ കുഴഞ്ഞുവീണ് മരിച്ചു

Synopsis

വിവാഹ ചടങ്ങിനിടെ വരൻ കുഴഞ്ഞുവീണ് മരിച്ചു. ബിഹാറിലെ സിതാര്‍മ‍ഹി ജില്ലയിലെ ഗ്രാമത്തിൽ നടന്ന വിവാഹത്തിന്റെ ഭാഗമായ വരമാല ചടങ്ങ് കഴിഞ്ഞതിന് പിന്നാലെ ആയിരുന്നു ദാരുണ സംഭവം പ്രതീകാത്മക ചിത്രം

സിതാമർഹി: വിവാഹ ചടങ്ങിനിടെ വരൻ കുഴഞ്ഞുവീണ് മരിച്ചു. ബിഹാറിലെ സിതാര്‍മ‍ഹി ജില്ലയിലെ ഗ്രാമത്തിൽ നടന്ന വിവാഹത്തിന്റെ ഭാഗമായ വരമാല ചടങ്ങ് കഴിഞ്ഞതിന് പിന്നാലെ ആയിരുന്നു ദാരുണ സംഭവം. ചടങ്ങ് കഴിഞ്ഞ ഉടൻ അമിത ഉച്ചത്തിൽ നടന്ന ഡിജെ സംഗീത പരിപാടിക്കിടെ ആയിരുന്നു വരൻ കുഴഞ്ഞുവീണത്.  വരൻ സുരേന്ദ്രകുമാറിനെ ഉടൻ തന്നെ പ്രാദേശിക ആശുപത്രിയിൽ എത്തിച്ചെങ്കിലും, മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.

അമിത ശബ്ദത്തിൽ ഡിജെ നടക്കുന്നതിൽ ആദ്യം തന്നെ യുവാവ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെയാണ് സുരേന്ദ്ര കുമാര്‍ കുഴഞ്ഞുവീണത്. ഉടൻ പ്രാദേശിക ആശുപത്രിയിൽ എത്തിച്ചു.  ഇവിടെ നിന്ന് മെച്ചപ്പെട്ട ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലക്ക് കൊണ്ടുപോകവെ മരണം സംഭവിക്കുകയായിരുന്നു. ബുധനാഴ്ച സുരേന്ദ്രകുമാറും വധുവും വിവാഹ പന്തലിൽ എത്തുകയും വധൂവരന്മാര്‍ മാല കൈമാറുന്നതടക്കമുള്ള ചടങ്ങുകൾ നടത്തുകയും ചെയ്തു. വിവാഹ ഘോഷയാത്രയുടെ ഭാഗമായി പ്ലേ ചെയ്യുന്ന ഡിജെ കേട്ടായിരുന്നു സുരേന്ദ്രകുമാര്‍ അസ്വസ്ഥത പ്രകടിപ്പിച്ചത്. ഇതിന് പലതവണ പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.

കർശനമായ നിരോധനം ഉണ്ടായിരുന്നിട്ടും ഡിജെ ഉപയോഗിച്ചത് എങ്ങനെയെന്ന് പരിശോധിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിക്കുന്നു. സംഭവത്തിന് പിന്നാലെ ഡിജെ നിരോധനം കർശനമായി നടപ്പാക്കണമെന്ന് സാമൂഹിക പ്രവർത്തകൻ ഡോ. രാജീവ് കുമാർ മിശ്ര  ആവശ്യപ്പെട്ടതായും ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read more:  പ്ലസ്ടു വിദ്യാർഥിനിയുടെ ആത്മഹത്യയിൽ യുവാവ് പിടിയിൽ; ലൈംഗിക പീഡനം നടന്നുവെന്ന് പൊലീസ്, പോക്സോ കേസ്

അതേസമയം, വിവാഹ  റിസപ്ഷന് തൊട്ടുമുമ്പ് വധുവിനെയും വരനെയും വീട്ടിൽ മുറിക്കുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഛത്തീസ്​ഗഡിലെ റായ്പൂരിലാണ് സംഭവം. ഇരുവരും തമ്മിൽ വഴക്കുണ്ടായെന്നും വരൻ വധുവിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തെന്നുമാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.  ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. 

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം