'രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയിൽ ആശങ്ക, നയം മാറ്റേണ്ട സമയമായി'; വിമർശനവുമായി ചിദംബരം

Published : May 14, 2022, 02:43 PM ISTUpdated : May 14, 2022, 02:54 PM IST
'രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയിൽ ആശങ്ക, നയം മാറ്റേണ്ട സമയമായി'; വിമർശനവുമായി ചിദംബരം

Synopsis

'കേന്ദ്ര സർക്കാറും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തെക്കുറിച്ച് സമഗ്രമായ അവലോകനത്തിന് സമയമായി. 2017ൽ മോദി സർക്കാർ മുന്നൊരുക്കമില്ലാതെ നടപ്പാക്കിയയ ജിഎസ്ടി നിയമങ്ങളുടെ അനന്തരഫലങ്ങൾ എല്ലാവർക്കും അറിയാം. സംസ്ഥാനങ്ങളുടെ ധനസ്ഥിതി മുമ്പെങ്ങുമില്ലാത്തവിധം ദുർബലമാണ്'.

ഉദയ്പുർ: ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി (Indian Economy) അത്യന്തം ആശങ്കാജനകമാണെന്ന്  മുൻ ധനമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ പി ചിദംബരം (P Chidambaram). കഴിഞ്ഞ എട്ട് വർഷമായി  മന്ദഗതിയിലുള്ള വളർച്ചാ നിരക്കാണ് സർക്കാരിന്റെ മുഖമുദ്ര. കൊവിഡ് പ്രതിസന്ധിക്ക് ശേഷം സാമ്പത്തിക രം​ഗം വീണ്ടെടുക്കാനുള്ള ശ്രമം സർക്കാർ ഉപേക്ഷിച്ചെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജസ്ഥാനിലെ ഉദയ്പൂരിൽ നടക്കുന്ന  'ചിന്തൻ ശിബിർ' ചർച്ചകളിൽ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള പാനലിന്റെ തലവനാണ് ചിദംബരം.

കേന്ദ്ര സർക്കാറും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തെക്കുറിച്ച് സമഗ്രമായ അവലോകനത്തിന് സമയമായി. 2017ൽ മോദി സർക്കാർ മുന്നൊരുക്കമില്ലാതെ നടപ്പാക്കിയയ ജിഎസ്ടി നിയമങ്ങളുടെ അനന്തരഫലങ്ങൾ എല്ലാവർക്കും അറിയാം. സംസ്ഥാനങ്ങളുടെ ധനസ്ഥിതി മുമ്പെങ്ങുമില്ലാത്തവിധം ദുർബലമാണ്. ഇതുപരിഹരിക്കാൻ അടിയന്തിര നടപടികൾ ആവശ്യമാണെന്നും ചിദംബരം പറഞ്ഞു.  ‌1991-ൽ കോൺഗ്രസ് സർക്കാർ നടപ്പാക്കിയ ഉദാരവത്കരണ നയത്തിന്റെ ഭാ​ഗമായി പുതിയ യുഗത്തിന് തുടക്കമിട്ടു. സമ്പത്ത് സൃഷ്ടിക്കൽ, പുതിയ സംരംഭങ്ങൾ, പുതിയ സംരംഭകർ, ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ, കയറ്റുമതി എന്നിവയിൽ രാജ്യം വലിയ നേട്ടങ്ങൾ കൊയ്തു. 10 വർഷത്തെ കാലയളവിൽ 27 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയെന്നും അദ്ദേഹം വ്യക്തമാക്കി.

പിടിച്ച് കെട്ടാനാകാതെ ഗോതമ്പിന്‍റെ ആഭ്യന്തര വിപണി; കയറ്റുമതി നിരോധിച്ച് ഇന്ത്യ

നിലവിലെ  ആഗോളവും ആഭ്യന്തരവുമായ സംഭവവികാസങ്ങൾ കണക്കിലെടുക്കുമ്പോൾ സാമ്പത്തിക നയങ്ങൾ പുനഃക്രമീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കണം. വർധിക്കുന്ന അസമത്വങ്ങൾ, 10 ശതമാനം ആളുകൾക്കിടയിലെ കടുത്ത ദാരിദ്ര്യം, ആഗോള പട്ടിണി സൂചികയിലെ ഇന്ത്യയുടെ റാങ്ക്, സ്ത്രീകളിലെയും കുട്ടികളിലെയും പോഷകാഹാരക്കുറന് എന്നിവയുടെ സാഹചര്യത്തിൽ സാമ്പത്തിക നയം പുനപ്പരിശോധനക്ക് വിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവച്ചു; പടിയിറങ്ങുന്നത് ഇൻഡിഗോ പ്രതിസന്ധി കഴിഞ്ഞ് 2 മാസങ്ങൾക്ക് ശേഷം
കൊവിഡ് വാക്സിന് ശേഷം ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങളും മരണവും; നഷ്ടപരിഹാരം നൽകുന്നതിന് കുറ്റമറ്റ രീതിയിൽ നയം വേണം