മുസ്ലിങ്ങൾ പോലും സുരക്ഷിതരല്ല: പാക്കിസ്ഥാനിൽ കൊടിയ പീഡനമെന്ന് ഇമ്രാൻ ഖാന്റെ മുൻ അനുയായി

Published : Sep 10, 2019, 10:56 AM ISTUpdated : Sep 10, 2019, 10:58 AM IST
മുസ്ലിങ്ങൾ പോലും സുരക്ഷിതരല്ല: പാക്കിസ്ഥാനിൽ കൊടിയ പീഡനമെന്ന് ഇമ്രാൻ ഖാന്റെ മുൻ അനുയായി

Synopsis

പാക്കിസ്ഥാനിലെ ഹിന്ദുക്കളെയും സിഖുകാരെയും സംരക്ഷിക്കാൻ മോദി സർക്കാർ പുതിയ പാക്കേജ് പ്രഖ്യാപിക്കണം എന്നും ഇമ്രാൻ ഖാന്റെ തെഹ്‌രീക് ഇ ഇൻസാഫ് പാർട്ടി മുൻ എംഎൽഎ

ദില്ലി: ഇനിയുള്ള കാലം ഇന്ത്യയിൽ ജീവിക്കാൻ അനുവദിക്കണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻഖാന്റെ തെഹ്‌രീക് ഇ ഇൻസാഫ് പാർട്ടി മുൻ എംഎൽഎയായ ബൽദേവ് കുമാറിന്റെ അപേക്ഷ.  പാക്കിസ്ഥാനിലെ ഹിന്ദുക്കളെയും സിഖുകാരെയും സംരക്ഷിക്കാനാവുന്ന പാക്കേജ് ഇന്ത്യാ ഗവൺമെന്റ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

"ന്യൂനപക്ഷ വിഭാഗങ്ങൾ മാത്രമല്ല, മുസ്ലിങ്ങൾ പോലും ഇവിടെ (പാക്കിസ്ഥാനിൽ) സുരക്ഷിതരല്ല. വളരെയേറെ വിഷമങ്ങൾ അനുഭവിച്ചാണ് ഞങ്ങളിവിടെ കഴിയുന്നത്. എനിക്ക് അഭയം നൽകാൻ ഞാൻ ഇന്ത്യാ ഗവൺമെന്റിനോട് അപേക്ഷിക്കുകയാണ്. ഞാനൊരിക്കലും തിരിച്ച് പോകില്ല," ബൽദേവ് കുമാർ എഎൻഐയോട് പറഞ്ഞു.

"പാക്കിസ്ഥാനിലെ ഹിന്ദുക്കൾക്കും സിഖുകാർക്കും ഇന്ത്യയിലേക്ക് വരാൻ സാധിക്കുന്ന ഒരു പാക്കേജ് ഇന്ത്യാ ഗവൺമെന്റ് പ്രഖ്യാപിക്കണം. മോദി സാഹിബ് ഇവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ ആവശ്യപ്പെടുന്നു. ഇവരെല്ലാം ഇവിടെ പീഡിപ്പിക്കപ്പെടുകയാണ്," അദ്ദേഹം പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുഹമ്മദ് അഖ്‍ലാഖ് വധം: 'പ്രതികളെ വെറുതെ വിടാനുള്ള യുപി സർക്കാറിന്റെ നീക്കത്തിൽ ഇടപെടണം'; രാഷ്ട്രപതിക്ക് വൃന്ദാ കാരാട്ടിന്‍റെ കത്ത്
45 വയസ്സിൽ താഴെയുള്ളവരുടെ പെട്ടെന്നുള്ള മരണങ്ങൾക്ക് കാരണം കണ്ടെത്തി പഠനം, വില്ലന്‍ കൊവിഡും വാക്സിനുമല്ല!