സംവരണം ആവശ്യമാണെന്ന് കരുതുന്ന കാലത്തോളം നിലനിർത്തണം; നിലപാട് വ്യക്തമാക്കി ആർഎസ്എസ്

Published : Sep 10, 2019, 08:51 AM ISTUpdated : Sep 10, 2019, 08:55 AM IST
സംവരണം ആവശ്യമാണെന്ന് കരുതുന്ന കാലത്തോളം നിലനിർത്തണം; നിലപാട് വ്യക്തമാക്കി ആർഎസ്എസ്

Synopsis

ഭരണഘടന നിഷ്‌കർഷിക്കുന്ന സംവരണ ആശയത്തെ ആർഎസ്എസ് പൂർണ്ണമായും അനുകൂലിക്കുന്നതായും ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ

ദില്ലി: സമൂഹ്യവും സാമ്പത്തികവുമായ അന്തരം സമൂഹത്തിലുണ്ടെന്നും അതിനാൽ സംവരണം ആവശ്യമാണെന്നും ആർഎസ്എസ്. സംവരണത്തിന്റെ ഗുണഭോക്താക്കൾ ഇത് ആവശ്യമാണെന്ന് കരുതുന്ന കാലത്തോളം സംവരണം നിലനിർത്തണമെന്നും ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ പറഞ്ഞു.

ഭരണഘടന നിഷ്‌കർഷിക്കുന്ന സംവരണ ആശയത്തെ ആർഎസ്എസ് പൂർണ്ണമായും അനുകൂലിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. പുഷ്‌കറിൽ നടന്ന മൂന്ന് ദിവസത്തെ ആർഎസ്എസ് കോർഡിനേഷൻ മീറ്റിംഗിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളും ശ്മശാനങ്ങളും ജലസംഭരണികളും എല്ലാ ജാതിയിലുള്ളവർക്കും ഉപയോഗിക്കാൻ സാധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ പൗരത്വ രജിസ്റ്ററിൽ അപാകതകളുണ്ടെന്നും ഇത് പരിഹരിക്കണമെന്നും അദ്ദേഹം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. 

ബംഗ്ലാദേശിൽ നിന്നുള്ള 40 ലക്ഷത്തോളം അനധികൃത കുടിയേറ്റക്കാർ അസമിലുണ്ടെന്നും ഇവരെല്ലാം മുൻ സർക്കാരിൽ നിന്ന് നിയമപ്രകാരമുള്ള രേഖകൾ കൈക്കലാക്കിയെന്നും അദ്ദേഹം ആരോപിച്ചു. ദേശീയ പൗരത്വ രജിസ്റ്റർ കൂടുതൽ സങ്കീർണ്ണമായത് ഇക്കാരണത്താലാണെന്നും അദ്ദേഹം പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യാത്രക്കാർക്ക് വലിയ ആശ്വാസം തന്നെ, സുപ്രധാന മാറ്റവുമായി ഇന്ത്യൻ റെയിൽവേ; ആദ്യ റിസർവേഷൻ ചാർട്ട് സമയത്തിൽ മാറ്റം
ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി യുവാവ്; ബുർഖ ധരിക്കാത്തതു കൊണ്ടുള്ള വൈരാഗ്യമെന്ന് പൊലീസ്