നിക്ഷേപകർക്ക് 5 ലക്ഷം കോടിയുടെ നേട്ടം, ഐടി കരുത്തിൽ കുതിച്ചുയർന്ന് ഇന്ത്യൻ ഓഹരി വിപണി; സെൻസെക്സും നിഫ്റ്റിയും കരുത്തുകാട്ടി

Published : Oct 09, 2026, 09:08 PM IST
Sensex

Synopsis

ഐടി ഓഹരികളുടെ കരുത്തിൽ ഇന്ത്യൻ ഓഹരി വിപണി വൻ തിരിച്ചുവരവ് നടത്തി. സെൻസെക്സ് 879 പോയിന്റും നിഫ്റ്റി 288 പോയിന്റും നേട്ടമുണ്ടാക്കി. നിക്ഷേപകർക്ക് 5 ലക്ഷം കോടിയിലധികം രൂപയുടെ ലാഭമാണ് ഒറ്റദിവസം കൊണ്ടുണ്ടായത്

മുംബൈ: ഐ ടി ഓഹരികളുടെ കരുത്തിൽ തിരിച്ചടികളിൽ നിന്ന് തിരിച്ചുകയറി കരുത്തുകാട്ടി ഇന്ത്യൻ ഓഹരി വിപണി. ഇന്നലെ ഒന്നരവർഷത്തെ താഴ്ച്ചയിലേക്ക് പതിച്ച സെൻസെക്സ് ഇന്ന് 879 പോയിന്റ് തിരിച്ചുകയറി 72472 എന്ന നിലവാരത്തിൽ വ്യാപാരം അവസാനിപ്പിച്ചു. 288 പോയിന്റുകൾ തിരിച്ചുകയറിയ നിഫ്റ്റി 22520 ലും ക്ലോസ് ചെയ്തു. ഇന്നലെ നിക്ഷേപകർ 10 ലക്ഷം കോടിയുടെ നഷ്ടം നേരിട്ടപ്പോൾ ഇന്ന് വൻ തിരിച്ചുവരവിലൂടെ 5 ലക്ഷം കോടിയിലധികം രൂപയുടെ നേട്ടമുണ്ടായി. അമേരിക്കയിൽ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ പ്രോഗ്രാമിൽ നിന്ന് പുറത്താക്കിയ ടി സി എസ് അടക്കമുളള കമ്പനികൾ വിശദീകരണം നൽകിയതോടെ ഐ ടി ഓഹരികൾ നേട്ടമുണ്ടാക്കി. വിദേശ നിക്ഷേപകർ വലിയ തോതിൽ വിറ്റഴിക്കൽ തുടരുമ്പോഴും ആഭ്യന്തര നിക്ഷേപം മെച്ചപ്പെട്ട നിലയിലാണ്. ക്രൂഡ് ഓയിൽ വിലയിൽ നേരിയ ഇടിവ് ഉണ്ടായെങ്കിലും ബാരലിന് 100 ന് മുകളിൽ തുടരുകയാണ്. ഇതിനിടെ നേരിയ തോതിൽ മെച്ചപ്പെട്ട രൂപ ഡോളറിന് 96.72 രൂപ എന്ന നിലയിലെത്തി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാഷ്ട്രപതി ഭവനിനേക്ക് മാർച്ചുമായി രാഹുലും ബേബിയുമടക്കമുള്ള ഇന്ത്യാ സഖ്യ നേതാക്കൾ, രാഷ്ട്രപതിയെ കാണുന്നു
കേന്ദ്രസർക്കാരിന് ഭയമെന്ന് ഖാർഗെ; രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കെ സി വേണുഗോപാൽ; ദില്ലിയിലെ നിയന്ത്രണങ്ങൾക്കെതിരെ കോൺഗ്രസ്