മംഗളൂരുവിൽ നിന്ന് പോയി കടലിൽ കുടുങ്ങിയ 9 പേരെ രക്ഷിച്ചു; നേവിയുടെ ഹെലികോപ്റ്ററിൽ കരക്കെത്തിച്ചു

Published : May 17, 2021, 12:49 PM ISTUpdated : May 17, 2021, 02:00 PM IST
മംഗളൂരുവിൽ നിന്ന് പോയി കടലിൽ കുടുങ്ങിയ 9 പേരെ രക്ഷിച്ചു; നേവിയുടെ ഹെലികോപ്റ്ററിൽ കരക്കെത്തിച്ചു

Synopsis

ബോട്ടിലെ 9 ജീവനക്കാരെയാണ് കൊച്ചിയില്‍ നിന്നും നേവിയുടെ ഹെലികോപ്റ്ററിൽ കരക്കെത്തിച്ചത്. ഇവരുടെ ബോട്ട് കാറ്റില്‍ തകർന്നിരുന്നു. 

കൊച്ചി: മംഗളൂരുവില്‍ നിന്നും ശനിയാഴ്ച കടലില്‍ പോയി ചുഴലിക്കാറ്റില്‍ കുടുങ്ങിയ ടഗ് ബോട്ടിലുള്ളവരെ നാവിക സേനയും കോസ്റ്റ് ഗാർഡും ചേർന്ന് രക്ഷിച്ചു. ബോട്ടിലെ 9 ജീവനക്കാരെയാണ് കൊച്ചിയില്‍ നിന്നും നേവിയുടെ ഹെലികോപ്റ്ററെത്തി കരക്കെത്തിച്ചത്. ഇവരുടെ ബോട്ട് കാറ്റില്‍ തകർന്നിരുന്നു. അതേസമയം, ക്രൂഡ് ഓയില്‍ പൈപ്പ് ലൈന്‍ അറ്റകുറ്റ പണിക്കായി പോയി കടലില്‍ മുങ്ങി കാണാതായ മറ്റൊരു ടഗ് ബോട്ടിലെ 3 ജീവക്കാർക്കായി തിരച്ചിൽ തുടരുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബംഗ്ലാദേശിനോട് ആശങ്കയറിയിച്ച് ഇന്ത്യ, 'ചില ബം​ഗ്ലാദേശ് മാധ്യമങ്ങൾ നൽകുന്ന വാർത്ത അടിസ്ഥാനരഹിതം, സാഹചര്യം നിരീക്ഷിക്കുന്നു'
സ്ഥിരം കുറ്റവാളികൾക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന സ്ഥിതി ഉണ്ടാവരുത് , ക്രിമനൽ പശ്ചാത്തലവും കുറ്റത്തിന്‍റെ തീവ്രതയും അവഗണിക്കരുതെന്ന് സുപ്രീംകോടതി