നാവിക സേന കമാന്‍ഡര്‍മാരുടെ സമ്മേളനത്തിന് ഇന്ന് തുടക്കം; രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും

By Web TeamFirst Published Aug 19, 2020, 8:41 AM IST
Highlights

അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിരീക്ഷണം ശക്തമാക്കാന്‍ നാവിക സേന തീരുമാനിച്ചിരുന്നു.

ദില്ലി: നാവിക സേന കമാന്‍ഡര്‍മാരുടെ സമ്മേളനത്തിന് ഇന്ന് ദില്ലിയില്‍ തുടക്കം. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യും. അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിരീക്ഷണം ശക്തമാക്കാന്‍ നാവിക സേന തീരുമാനിച്ചിരുന്നു.

ഈ സാഹചര്യം സമ്മേളനം വിലയിരുത്തും. ഭരണതലം മുതല്‍ താഴേ തട്ടുവരെയുള്ള പ്രവര്‍ത്തന രീതിയും ചീഫ് ഓഫ് നേവല്‍ സ്റ്റാഫ് അവലോകനം ചെയ്യും.അതേ സമയം സൈനിക പിന്‍മാറ്റ ചര്‍ച്ചകള്‍ തുടരുമ്പോഴും ചൈനയുടെ പ്രകോപന നീക്കങ്ങള്‍ തുടരുകയാണ്. ടിബറ്റൻ അതിർത്തിയിൽ 4600  മീറ്റർ ഉയരത്തിൽ പീരങ്കിപ്പടയെ വിന്യസിച്ചാണ് പുതിയ പ്രകോപനം.

click me!