
ബെംഗളൂരൂ: അന്തർ സംസ്ഥാന യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ നടപടിക്കെതിരെ കർണാടക ഹൈക്കോടതിയുടെ വിമർശനം. ദേശീയ ദുരന്ത നിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങൾ നിലനിൽക്കെ സംസ്ഥാനം എന്തിനാണ് പ്രത്യേകം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നു കോടതി ചോദിച്ചു. മെഡിക്കൽ പരിശോധന ,സേവാ സിന്ധു പോർട്ടൽ രജിസ്ട്രേഷൻ എന്നീ നിബന്ധനകൾ ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നിരീക്ഷണം.
ദക്ഷിണ കന്നഡയില്‍ കേരള അതിര്‍ത്തി കര്‍ണാടകം അടച്ചതിനെ ചോദ്യം ചെയ്ത് നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്. ഓഗസ്റ്റ് 15 മുതൽ എല്ലാ അതിർത്തികളും തുറന്നിട്ടുണ്ടെന്ന് അറിയിച്ച സംസ്ഥാന സർക്കാരിനോട് ഇപ്പോൾ നിലവിലുള്ള നിയന്ത്രണങ്ങൾ അടക്കം പുതിയ അൺലോക്ക് മാർഗനിർദേശങ്ങൾ പ്രകാരം നിലനിൽക്കുമോ എന്ന് കോടതി ചോദിച്ചു. 27നു മുൻപായി വിശദമായ മറുപടി നൽകാനും നിർദേശം നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam