കൊവിഡ്; രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഗവർണർമാരുമായി ചർച്ച നടത്തും

By Web TeamFirst Published Apr 2, 2020, 4:34 PM IST
Highlights

ഏറ്റവും ഒടുവിലെ വിവരമനുസരിച്ച് രാജ്യത്തെ 2113 പേർ കൊവിഡ് ബാധിതരാണ്

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഗവർണർമാരുമായി വീഡിയോ കോൺഫറൻസിലൂടെ നിലവിലെ സ്ഥിതി​ഗതികൾ ചർച്ച ചെയ്യും.  രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും രാഷ്ട്രപതി ഭവനിൽ നിന്നും മറ്റും ​ഗവ‍‍ർണ‍ർമാരും കേന്ദ്രഭരണപ്രദേശങ്ങളും ഭരണഘടന തലവൻമാരായ ലെഫ്നന്റെ ​ഗവ‍ർണർമാരും രാജ്ഭവനിൽ നിന്നും വീഡിയോ കോൺഫറൻസിൽ പങ്കു ചേരും. 

ഏറ്റവും ഒടുവിലെ വിവരമനുസരിച്ച് രാജ്യത്തെ 2113 പേർ കൊവിഡ് ബാധിതരാണ്. ഇതുവരെ അറുപത് പേ‍ർ രോ​ഗം ബാധിച്ചു മരിച്ചു. മരണപ്പെട്ട രോ​ഗികളിലേറെയും തെലങ്കാന ജില്ലയിൽ  നിന്നുള്ളവരാണ്. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ തെക്കേയിന്ത്യൻ സംസ്ഥാനങ്ങളിലും മഹാരാഷ്ട്ര, ​ഗുജറാത്ത്, ദില്ലി എന്നിവിടങ്ങളിലും പോയ ദിവസങ്ങളിൽ രോ​ഗികളുടെ എണ്ണത്തിൽ വലിയ വ‍ർധനയാണ് ഉണ്ടായത്. രോ​ഗബാധിതരിൽ 172 പേ‍ർ അസുഖം ഭേദമായി ആശുപത്രിയിലേക്ക് മടങ്ങിയിട്ടുണ്ട്.  

click me!