ട്രംപ് മുന്നോട്ടുവെച്ച ആവശ്യം ഇന്ത്യ അംഗീകരിച്ചോ? ഇന്ത്യയിൽ നിന്നുള്ള പൊതുമേഖലാ എണ്ണക്കമ്പനികൾ വെനസ്വേലയിൽ നിന്ന് ഇന്ധനം വാങ്ങാൻ ഓർഡർ നൽകി

Published : Feb 10, 2026, 05:49 PM IST
india us

Synopsis

റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തിയതിന് പിന്നാലെ, ഇന്ത്യൻ ഓയിൽ കോർപറേഷനും ഹിന്ദുസ്ഥാൻ പെട്രോളിയവും ഉൾപ്പെടെയുള്ള ഇന്ത്യൻ പൊതുമേഖലാ എണ്ണ കമ്പനികൾ വെനെസ്വെലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങാൻ ഓർഡർ നൽകി

ദില്ലി: റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയതിന് പിന്നാലെ വെനെസ്വെലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങാൻ ഓർഡർ നൽകി ഇന്ത്യൻ പൊതുമേഖലാ എണ്ണ കമ്പനികൾ. ഏപ്രിലിൽ 20 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ ഇന്ത്യൻ ഓയിൽ കോർപറേഷനും ഹിന്ദുസ്ഥാൻ പെട്രോളിയവും വെനെസ്വെലൻ കമ്പനിക്ക് ഓർഡർ നൽകി. നേരത്തെ റിലയൻസും 20 ലക്ഷം ബാരൽ ഏപ്രിലിലേക്ക് വെനെസ്വെലൻ എണ്ണയ്ക്ക് ഓർഡർ നൽകിയിരുന്നു. ഏപ്രിൽ രണ്ടാം വാരം എത്തുന്ന 15 ലക്ഷം ബാരൽ ക്രൂഡ് ഇന്ത്യൻ ഓയിലിന്റെ പാരാദീപ് റിഫൈനറിയിലേക്കും 5 ലക്ഷം ബാരൽ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ വിശാഖപട്ടണം റിഫൈനറിയിലേക്കും ശുദ്ധീകരണത്തിനായി അയയ്ക്കും. 

അമേരിക്ക 2020 ൽ ഉപരോധം ഏർപ്പെടുത്തുന്നത് വരെ ഇന്ത്യൻ കമ്പനികൾ വെനെസ്വെലയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ പിന്നീട് മറ്റ് സ്രോതസുകളെ ആശ്രയിച്ചു. യുക്രൈൻ അധിനിവേശവും ഉപരോധവും മൂലം റഷ്യയിൽ എണ്ണ വാങ്ങാൻ ആളില്ലാതായതോടെ കുറഞ്ഞ വിലയ്ക്ക് ഇവിടെ നിന്ന് ചൈനയ്ക്ക് ഒപ്പം ഇന്ത്യയും ക്രൂഡ് ഓയിൽ വാങ്ങി. ഇത് രാജ്യത്തെ എണ്ണക്കമ്പനികൾക്ക് വലിയ ആശ്വാസമായിരുന്നു. എന്നാൽ അമേരിക്കയിൽ ട്രംപ് വീണ്ടും അധികാരത്തിൽ വന്നതോടെ നയങ്ങളിലും നിലപാടുകളിലും മാറ്റമുണ്ടായി. ഒടുവിൽ ഇന്ത്യയുമായി ഉണ്ടാക്കിയ വ്യാപാര കരാറിൻ്റെ കൂടി ഭാഗമായാണ് ഇപ്പോഴത്തെ ഇന്ത്യയുടെ ക്രൂഡ് ഓയിൽ വിഷയത്തിലെ നിലപാട് മാറ്റമെന്നാണ് വിവരം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആഡംബര ഹോട്ടലിലെ സ്പായിൽ മസാജിനിടെ മോശം പെരുമാറ്റം, അര്‍ദ്ധനഗ്നയായി കിടക്കുമ്പോള്‍ വാതില്‍ തുറന്നു'; കനേഡിയന്‍ യുവതിയുടെ പരാതി, അറസ്റ്റ്
ജനറൽ നരവനെയുടെ പുസ്തക വിവാദത്തിൽ രാഹുലിന്‍റെ വാദം തള്ളി പെൻഗ്വിൻ; 'പ്രീ ഓര്‍ഡര്‍ എന്നാൽ, പുസ്തകം പ്രസിദ്ധീകരിച്ചു എന്നല്ല', വിവാദം കത്തുന്നു