ജനറൽ നരവനെയുടെ പുസ്തക വിവാദത്തിൽ രാഹുലിന്‍റെ വാദം തള്ളി പെൻഗ്വിൻ; 'പ്രീ ഓര്‍ഡര്‍ എന്നാൽ, പുസ്തകം പ്രസിദ്ധീകരിച്ചു എന്നല്ല', വിവാദം കത്തുന്നു

Published : Feb 10, 2026, 04:47 PM IST
rahul gandhi

Synopsis

ജനറൽ നരവനെയുടെ പുസ്തകം പുറത്തുവന്നത് എങ്ങനെ എന്നതിൽ വിവാദം കത്തുന്നതിനിടെ വീണ്ടും വിശദീകരണവുമായി പ്രസാധകരായ പെൻഗ്വിൻ ബുക്സ്. പ്രീ ഓര്‍ഡര്‍ എന്ന് പറഞ്ഞാൽ പുസ്തകം പ്രസിദ്ധീകരിച്ചുവെന്നല്ല അര്‍ത്ഥമെന്നും പെൻഗ്വിൻ

ദില്ലി: ജനറൽ നരവനെയുടെ പുസ്തകം പുറത്തുവന്നത് എങ്ങനെ എന്നതിൽ വിവാദം കത്തുന്നതിനിടെ വീണ്ടും വിശദീകരണവുമായി പ്രസാധകരായ പെൻഗ്വിൻ ബുക്സ്. രാഹുല്‍ ഗാന്ധിയുടെ വാദം തള്ളിയാണ് പെൻഗ്വിൻ ബുക്സിന്‍റെ വിശദീകരണം. പ്രസിദ്ധീകരിച്ച പുസ്തകവും പ്രീ ഓര്‍ഡറും ഒന്നല്ലെന്നും പ്രീ ഓര്‍ഡര്‍ എന്ന് പറഞ്ഞാൽ പുസ്തകം പ്രസിദ്ധീകരിച്ചുവെന്നല്ല അര്‍ത്ഥമെന്നും പെൻഗ്വിൻ വ്യക്തമാക്കി. പുസ്തകത്തിന്‍റെ കാര്യത്തിൽ സുതാര്യമായ നിലപാടാണുള്ളതെന്നും പെൻഗ്വിൻ അറിയിച്ചു. കേന്ദ്രപ്രതിരോധ മന്ത്രാലയം അനുമതി നൽകാത്ത പുസ്തകത്തിന്‍റെ പകർപ്പ് പുറത്ത് വന്നതിൽ ദില്ലി പൊലീസ് സെപ്ഷ്യൽ സെൽ അന്വേഷണം തുടങ്ങിയിരുന്നു. പകർപ്പുകൾ പുറത്തുവന്നതിൽ ആസൂത്രിതശ്രമമുണ്ടായി എന്നാണ് സെപ്ഷ്യൽ സെൽ വ്യക്തമാക്കുന്നത്. ചൈനീസ് സംഘർഷവുമായി ബന്ധപ്പെട്ട വിഷയം രാഹുൽ പരാമർശിച്ചതിന് പിന്നാലെയാണ് ഇതിന്‍റെ പിഡിഎഫ് വ്യാപകമായി പ്രചരിച്ചത്. കൂടാതെ പുസ്തകത്തിന്‍റെ പകർപ്പുമായി രാഹുൽ സഭയിലും എത്തി. 

പുസ്തകം ഇതുവരെ അച്ചടിക്കുകയോ ഡിജിറ്റൽ രൂപത്തിൽപോലും വിതരണം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന്  പ്രസാധകരായ പെൻഗ്വിൻ ബുക്ക്സ് വിശദീകരണം. പ്രസാധകർ പുസ്തകം പുറത്തിറക്കിയിട്ടില്ലെന്ന് പറയുമ്പോൾ രാഹുൽ ഏത് പുസ്തകമാണ് ഉയർത്തിയതെന്ന് വിശദീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിക്കെതിരെ കടുത്ത നടപടി വേണമെന്നും ബിജെപി എംപി നിഷികാന്ത് ദുബേ ആവശ്യപ്പെട്ടു. എന്നാൽ, 2023ൽ പുസ്തകം ആമസോണിൽ നിന്ന് വാങ്ങാമെന്ന് കാട്ടി നരവനെ നൽകിയ എക്സ് കുറിപ്പാണ് കോൺഗ്രസ് ആയുധമാക്കുന്നത്. നരവനെയാണോ ആമസോണാണോ കള്ളം പറയുന്നതെന്ന് രാഹുൽ ഗാന്ധി ചോദിച്ചു.

 നരവനേ പുസ്തകം വാങ്ങാമെന്ന് പറഞ്ഞ് നേരത്തെ എക്സിൽ കുറിച്ചിരുന്നുവെന്നും താൻ നരവനെയെ വിശ്വസിക്കുന്നുവെന്നുമായിരുന്നു രാഹുലിന്‍റെ വിശദീകരണം.പുസ്തകം ആമസോണിൽ നിന്ന് വാങ്ങിയതാണെന്നാണ് കെസി വേണുഗോപാലിന്‍റെ പ്രതികരണം. എന്നാൽ, പുസ്തകം  ഇറങ്ങുന്നതിന് മുൻപുള്ള പ്രീ ഓർഡർ പരസ്യമാണ്  ട്വീറ്റിൽ പ്രസാധകർ നൽകിയത്. ഇതാണ് നരവനെ പങ്കുവച്ചത്. അനുമതി ലഭിക്കാത്തതിനെ തുടർന്ന് പ്രീഓർഡർ പിന്നീട് റദ്ദാക്കിയെന്നാണ് വിവരം. വിവാദം തുടരുന്നതിനിടെയാണ് വീണ്ടും വിശദീകരണവുമായി പെൻഗ്വിൻ ബുക്സ് രംഗത്തെത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുറിയിൽ മകളില്ല, കട്ടിലിൽ പാമ്പിൻ്റെ പടം, സമീപത്ത് മോതിരവും മാലയും വളകളും! പെൺകുട്ടി 'നാഗിനി'യായെന്ന് പ്രചാരണം, കള്ളക്കഥ പൊളിച്ച് യുപി പൊലീസ്
കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍; 'കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല'