എണ്ണക്കമ്പനികളുടെ സുപ്രധാന അറിയിപ്പ്; രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമില്ല; 'ആവശ്യത്തിന് മാത്രം വാങ്ങുക'

Published : Mar 25, 2026, 11:37 AM IST
petrol diesel

Synopsis

രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾ അറിയിച്ചു. ഇന്ധന വിതരണം തടസ്സമില്ലാതെ നടക്കുന്നുണ്ടെന്നും കമ്പനികൾ വ്യക്തമാക്കി. അഭ്യൂഹങ്ങൾ വിശ്വസിച്ച് ജനങ്ങൾ പരിഭ്രാന്തരായി ഇന്ധനം അമിതമായി വാങ്ങിക്കൂട്ടരുതെന്നും കമ്പനികൾ അഭ്യർത്ഥിച്ചു.

ദില്ലി: രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പൊതുമേഖലാ എണ്ണക്കമ്പനികളുടെ അറിയിപ്പ്. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവരുടേതാണ് അറിയിപ്പ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾ ജനങ്ങളെ പരിഭ്രാന്തരാക്കുന്ന പശ്ചാത്തലത്തിലാണ് കമ്പനികൾ ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയത്. രാജ്യത്തുടനീളം ഇന്ധന വിതരണം തടസ്സമില്ലാതെ നടക്കുന്നുണ്ടെന്നും എല്ലാ പെട്രോൾ പമ്പുകളിലും ആവശ്യത്തിന് സ്റ്റോക്ക് ലഭ്യമാണെന്നും കമ്പനികൾ വ്യക്തമാക്കി.

ഇന്ധന ലഭ്യതയിൽ കുറവുണ്ടാകുമെന്ന ഭീതിയിൽ ജനങ്ങൾ കൂട്ടത്തോടെ പമ്പുകളിലെത്തി അമിതമായി ഇന്ധനം ശേഖരിക്കരുതെന്ന് കമ്പനികൾ അഭ്യർത്ഥിച്ചു. ഇത്തരം 'പാനിക് ബയിംഗ്' ഒഴിവാക്കണമെന്നും സാധാരണ നിലയിലുള്ള ഉപഭോഗം തുടരണമെന്നും അറിയിപ്പിൽ പറയുന്നു. ഇന്ത്യ പെട്രോൾ, ഡീസൽ എന്നിവയുടെ കയറ്റുമതിക്കാരാണെന്നും, ക്രൂഡ് ഓയിൽ അടക്കം മതിയായ ശേഖരം നിലവിലുണ്ടെന്നും ഭാരത് പെട്രോളിയം ചൂണ്ടിക്കാട്ടി. വിതരണ ശൃംഖലകൾ തടസ്സവുമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും ആധികാരികമായ വിവരങ്ങൾക്ക് മാത്രം മുൻഗണന നൽകണമെന്നും എണ്ണക്കമ്പനികൾ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കാൻ കമ്പനികൾ പ്രതിജ്ഞാബദ്ധമാണെന്നും വ്യാജപ്രചാരണങ്ങൾ തടയാൻ എല്ലാവരും സഹകരിക്കണമെന്നും അറിയിപ്പിൽ പ്രത്യേകം കുറിച്ചിട്ടുണ്ട്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ സുഗമമായ വിതരണം ഉറപ്പാക്കാൻ എല്ലാ പമ്പുകൾക്കും കമ്പനികൾ കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കമ്പനികൾ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഞെട്ടിക്കുന്ന കണക്ക് പുറത്ത് വിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഈ വർഷം ഇതുവരെ 170 കസ്റ്റഡി മരണങ്ങൾ
ചിലന്തിയാർ ചെക്ക് ഡാം നിർമാണം: ദേശീയ ഹരിത ട്രിബ്യൂണൽ ഇടപെടുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് കേരളം