
കൊച്ചി: ഇന്ത്യ തദ്ദേശിയമായി നിർമിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് (INS Vikrant) നാവികസേനയ്ക്ക് കൈമാറി. കൊച്ചിൻ ഷിപ് യാർഡിലാണ് കപ്പൽ നിർമിച്ചത്. രാജ്യം സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന അടുത്തമാസം വിക്രാന്ത് ഔദ്യാഗികമായി നാവികസനേയുടെ ഭാഗമാകും.
2009ലാണ് വിക്രാന്തിൻ്റെ നിർമാണം കൊച്ചിയിൽ തുടങ്ങിയത്. 76 ശതാമനം ഇന്ത്യൻ നിർമിത വസ്തുക്കളാണ് കപ്പലിൻ്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്. ചെറുതും വലുതുമായ 30 യുദ്ധവിമാനങ്ങൾ വഹിക്കാൻ ഈ കൂറ്റൻ യുദ്ധക്കപ്പലിന് ശേഷിയുണ്ട്. 860 അടി നീളമാണ് ഐഎൻഎസ് വിക്രാന്തിനുള്ളത്.
40,000 ടൺ ഭാരമുള്ള സ്റ്റോബാൻ ഇനത്തിൽ പെട്ട ഐഎൻഎസ് വിക്രാന്ത്രിന് 3500 കോടി രൂപയാണ് നിർമാണചെലവ്. 30 യുദ്ധ വിമാനങ്ങളെയും പത്തോളം ഹെലിക്പ്റ്ററുകളെയും ഒരേ സമയം കപ്പലിൽ ഉൾക്കൊളാനാവും.
12 വര്‍ഷത്തോളം നീണ്ട നിര്‍മ്മാണത്തിനിടെ രാഷ്ട്രപതി, പ്രതിരോധമന്ത്രി, നാവികസേനാ മേധാവി, കേന്ദ്ര ഷിപ്പിംഗ് മന്ത്രി തുടങ്ങി നിരവധി വിവിഐപികൾ വിക്രാന്ത് കാണാനായി എത്തിയിരുന്നു. വിക്രാന്തിൻ്റെ നിര്‍മ്മാണം വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ഇന്ത്യൻ പ്രതിരോധരംഗത്തെ നിര്‍ണായക സ്ഥാപനമായി കൊച്ചിൻ ഷിപ്പ് യാര്‍ഡ് മാറുകയാണ്. കൊച്ചിയിൽ കൂടുതൽ യുദ്ധക്കപ്പലുകൾ നിര്‍മ്മിക്കാനുള്ള പദ്ധതികൾ പ്രതിരോധ മന്ത്രാലയം ആസൂത്രണം ചെയ്തു വരികയാണ്. പ്രതിരോധ രംഗത്ത് അഭ്യന്തര ഉത്പാദനം കൂട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതികളിലും കൊച്ചിൻ ഷിപ്പ് യാര്‍ഡിന് വലിയ പ്രതീക്ഷയാണുള്ളത്.
ദില്ലി: വടക്കൻ, പടിഞ്ഞാറൻ അതിർത്തികളിലെ സായുധ സേനയുടെ മൊത്തത്തിലുള്ള പോരാട്ട വീര്യം വർദ്ധിപ്പിക്കുന്നതിനായി 28,732 കോടി രൂപയുടെ സൈനിക ഉപകരണങ്ങളും ആയുധങ്ങളും വാങ്ങാൻ അംഗീകാരം നൽകി പ്രതിരോധ മന്ത്രാലയം (Defence ministry). പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ ( നേതൃത്വത്തിലുള്ള ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) ആണ് നിർദ്ദേശങ്ങൾ അംഗീകരിച്ചത്.
കിഴക്കൻ ലഡാക്കിൽ ചൈനയുമായുള്ള ഇന്ത്യയുടെ അതിർത്തി തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ ആയുധങ്ങൾ വാങ്ങാനുള്ള നിർദ്ദേശങ്ങൾക്ക് അംഗീകാരം ലഭിച്ചത്.
രാജ്യത്തെ ചെറുകിട ആയുധ നിർമ്മാണ വ്യവസായത്തിന് ഉത്തേജനം നൽകുന്നതിനും ചെറുകിട ആയുധ നിർമ്മാതാക്കളിൽ സ്വാശ്രയത്വം വർദ്ധിപ്പിക്കുന്നതിനുമാണ് തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു.
അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സൈനികർക്ക് ശതുക്കളിൽ നിന്നുള്ള ഭീഷണിയെ ചെറുക്കൻ മെച്ചപ്പെട്ട ആയുധങ്ങളും സംരക്ഷണ കവചങ്ങളും ഉണ്ടാകണം എന്ന ആവശ്യം പരിഗണിച്ച് ഇന്ത്യൻ സ്റ്റാൻഡേർഡ് BIS VI നിലവാരത്തിലുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾക്കായി ഫണ്ട് അനുവദിച്ചു.
കൂടാതെ, സായുധ സ്വോം ഡ്രോണുകൾ വാങ്ങാനും ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അംഗീകാരം നൽകി. സൈനിക പ്രവർത്തനങ്ങളിൽ ഡ്രോൺ സാങ്കേതികവിദ്യ ശക്തി വർദ്ധിപ്പിക്കുമെന്ന് തെളിഞ്ഞതിനാലാണ് സായുധ സ്വോം ഡ്രോണുകൾ വാങ്ങുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ലോകത്തുണ്ടായ സമീപകാല സംഘർഷങ്ങളിൽ, സൈനിക പ്രവർത്തനങ്ങളിൽ ഡ്രോൺ സാങ്കേതികവിദ്യ വളരെ അധികം പ്രയോജനപ്പെടുത്താമെന്ന് തെളിഞ്ഞതിനാലാണ് പുതിയ നടപടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam