
ദില്ലി: ബാങ്കോക്ക് വിമാനത്താവളത്തിൽ ആറ് ഇന്ത്യക്കാർ അറസ്റ്റിൽ. പാണ്ട അടക്കം നിരവധി മൃഗങ്ങളെ തായ്‍ലന്റിൽ നിന്ന് കടത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് ഉണ്ടായത്. ഇവരിൽ നിന്ന് പാമ്പും പല്ലിയും അടക്കം 87 മൃഗങ്ങളെ പിടികൂടി. ചെക്ക് ഇൻ ചെയ്ത ലഗേജിനുള്ളിൽ നിന്നാണ് ഇവയെ കണ്ടെത്തിയത്.
ബാങ്കോക്കിൽനിന്ന് മുംബൈയിലേക്കുള്ള യാത്രക്കാരാണ് ഇവർ. മുംബൈയിലേക്കുള്ള യാത്രയിലാണ് മൃഗങ്ങളുമായി വരികയായിരുന്ന ഇവർക്ക് പിടിവീണത്. ഇവരിൽനിന്ന് കണ്ടെടുത്ത മൃഗങ്ങൾ വംശനാശഭീഷണി നേരിടുന്നവയാണ്. തായ്‍ലൻഡിൽ 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. അതേസമയം, മറ്റു വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഇന്ത്യക്കാരായ ഇവരുടെ പേരു വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ.
കേരളത്തിൽ മൂന്ന് മാസത്തിനിടെ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 15 പേര്‍; കൂടുതൽ പേരെ കൊന്നത് ആനകൾ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam