
ന്യൂഡല്‍ഹി: പത്ത് വയസുകാരിയെ വീട്ടുജോലിക്ക് നിയോഗിക്കുകയും മോഷണം ആരോപിച്ച് ക്രൂരമായി ഉപദ്രവിക്കുകയും ചെയ്‍തെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ പൈലറ്റിനെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി ഇന്റിഗോ വിമാനക്കമ്പനി. കുട്ടിയെ ഉപദ്രവിച്ചെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ ഇവരെ നാട്ടുകാര്‍ മര്‍ദിച്ചിരുന്നു. പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്‍തു. അതേസമയം സംഭവത്തിന്റെ വിശദാംശങ്ങളൊന്നും പ്രതിപാദിക്കാതെയാണ് വിമാനക്കമ്പനിയുടെ അറിയിപ്പ്.
ഇന്റിഗോയുടെ ഒരു ജീവനക്കാരിക്കെതിരായ ആരോപണങ്ങളുമായി ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതായും സംഭവത്തില്‍ തങ്ങള്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഇന്റിഗോ വക്താവ് അറിയിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു. ഈ സാഹചര്യത്തില്‍ ഔദ്യോഗിക ചുമതലകളില്‍ നിന്ന് അവരെ മാറ്റി നിര്‍ത്തുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. പത്ത് വയസുകാരിയെ വീട്ടുജോലിക്ക് നിര്‍ത്തിയതിനും കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചതിനും കൗശിക് ബഗ്ചി (36), പൂര്‍ണിമ ബഗ്ചി (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ പൂര്‍ണിമ സ്വകാര്യ വിമാന കമ്പനിയില്‍ പൈലറ്റാണെന്നും കൗശിക് മറ്റൊരു വിമാന കമ്പനിയിലെ ഗ്രൗണ്ട് സ്റ്റാഫ് അംഗമാണെന്നും പൊലീസ് അറിയിച്ചു.
ഡല്‍ഹിയിലെ ദ്വാരകയിലാണ് സംഭവം. യൂണിഫോമില്‍ നില്‍ക്കുന്ന പൈലറ്റിനെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് മര്‍ദിക്കുന്നതും അത് തടയാനെത്തിയ ഭര്‍ത്താവിനെയും ആളുകള്‍ തല്ലുന്നതും പുറത്തുവന്ന വീഡിയോ ക്ലിപ്പുകളില്‍ കാണാം. രണ്ട് മാസം മുമ്പാണ് ദമ്പതികള്‍ പത്ത് വയസ് മാത്രം പ്രായമുള്ള കുട്ടിയെ വീട്ടു ജോലിക്ക് നിയോഗിച്ചത്. ഏതാനും ദിവസം മുമ്പ് കുട്ടിയെ ഒരു ബന്ധു കണ്ടപ്പോള്‍ കൈയില്‍ ക്രൂരമായ മര്‍ദനമേറ്റ അടയാളങ്ങള്‍ കണ്ട് പൊലീസില്‍ വിവരമറിയിച്ചു. മോഷണം ആരോപിച്ച് കുട്ടിയെ ഉപദ്രവിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ പ്രദേശത്ത് നാട്ടുകാര്‍ തടിച്ചുകൂടുകയും കുട്ടിയുടെ കൈയിലെ വലിയ മുറിവുകള്‍ കണ്ട് പ്രകോപിതരായി ദമ്പതികളെ കൈയേറ്റം ചെയ്യുകയുമായിരുന്നു.
രണ്ട് മാസം മുമ്പാണ് ദമ്പതികള്‍ പത്ത് വയസ് മാത്രം പ്രായമുള്ള കുട്ടിയെ വീട്ടു ജോലിക്ക് നിയോഗിച്ചത്. ഏതാനും ദിവസം മുമ്പ് കുട്ടിയെ ഒരു ബന്ധു കണ്ടപ്പോള്‍ കൈയില്‍ ക്രൂരമായ മര്‍ദനമേറ്റ അടയാളങ്ങള്‍ കണ്ട് പൊലീസില്‍ വിവരമറിയിച്ചു. മോഷണം ആരോപിച്ച് കുട്ടിയെ ഉപദ്രവിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ പ്രദേശത്ത് നാട്ടുകാര്‍ തടിച്ചുകൂടുകയും കുട്ടിയുടെ കൈയിലെ വലിയ മുറിവുകള്‍ കണ്ട് പ്രകോപിതരായി ദമ്പതികളെ കൈയേറ്റം ചെയ്യുകയുമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam