അർണാബ് ഗോസ്വാമിയോട് അംഗീകരിക്കാനാവാത്ത പെരുമാറ്റം; ഹാസ്യകലാകാരന് വിമാനകമ്പനിയുടെ വിലക്ക്, കൈയ്യടിച്ച് കേന്ദ്രമന്ത്രി

By Web TeamFirst Published Jan 28, 2020, 9:54 PM IST
Highlights

ആറ് മാസത്തേക്ക് ആണ് ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യുന്നതിൽ നിന്ന് കുനാൽ കംറക്ക്‌ വിലക്കേർപ്പെടുത്തിയത്. 

ദില്ലി: സ്റ്റാൻഡ് അപ്‌ കൊമേഡിയൻ കുനൽ കംറയെ ഇൻഡിഗോ വിമാനങ്ങളിൽ യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കിയതായി ഇൻഡിഗോ എയർവെയ്സ്. ആറ് മാസത്തേക്ക് ആണ് ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യുന്നതിൽ നിന്ന് കുനാൽ കംറക്ക്‌ വിലക്കേർപ്പെടുത്തിയത്. മാധ്യമപ്രവർത്തകൻ അർണാബ് ഗോസ്വാമിയെ വിമാനത്തിനുള്ളിൽ വച്ച് അപമാനിച്ച സംഭവത്തിലാണ് നടപടി.

മുംബൈയിൽ നിന്നും ലക്നൗവിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. നിങ്ങള്‍ ഒരു ഭീരുവാണോ, മാധ്യമപ്രവര്‍ത്തകനാണോ, അതോ നിങ്ങളൊരു ദേശീയവാദിയാണോ എന്ന് പ്രേക്ഷകര്‍ക്ക് അറിയണമെന്നായിരുന്നു കുനാൽ കംറയുടെ ചോദ്യം.

I did this for my hero...
I did it for Rohit pic.twitter.com/aMSdiTanHo

— Kunal Kamra (@kunalkamra88)

ഇൻഡിഗോയുടെ നടപടിയെ പിന്തുണച്ച് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ്‌ സിംഗ് പുരി രംഗത്തെത്തി. ഇത്തരത്തിലുള്ള യാത്രക്കാർക്ക് എതിരെ സമാനമായ നടപടി എടുക്കണമെന്ന് മറ്റ് എയർലൈൻസുകളോട് ആവശ്യപ്പെടുന്നതായി മന്ത്രി ട്വീറ്റ് ചെയ്തു.

Offensive behaviour designed to provoke & create disturbance inside an aircraft is absolutely unacceptable & endangers safety of air travellers.

We are left with no option but to advise other airlines to impose similar restrictions on the person concerned. https://t.co/UHKKZfdTVS

— Hardeep Singh Puri (@HardeepSPuri)
click me!