
ദില്ലി: ഇറാനിലെ രാഷ്ട്രീയ സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ വർഷം ഫെബ്രുവരി 28 വരെ ടിബിലിസി, അൽമാറ്റി, ബാക്കു, താഷ്‌കന്റ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ റദ്ദാക്കുന്നതായി ഇൻഡിഗോ അറിയിച്ചു. ഇറാനലെ സാഹചര്യം കണക്കിലെടുത്ത് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് തീരുമാനമെടുത്തതെന്ന് എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു.
ഇറാനു ചുറ്റുമുള്ള നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത്, ഞങ്ങളുടെ ഉപഭോക്താക്കൾക്കും ജീവനക്കാർക്കും സുരക്ഷിതവും തടസ്സമില്ലാത്തതുമായ അനുഭവം ഉറപ്പാക്കുന്നതിന് ഷെഡ്യൂളിൽ കൂടുതൽ മാറ്റങ്ങൾ വരുത്തി. ഈ നടപടികളുടെ ഭാഗമായി, ടിബിലിസി, അൽമാറ്റി, ബാക്കു, താഷ്‌കന്റ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള ഇൻഡിഗോ വിമാനങ്ങൾ 2026 ഫെബ്രുവരി 28 വരെ റദ്ദാക്കി. സ്ഥിതിഗതികൾ വികസിച്ചുകൊണ്ടിരിക്കുന്നതിനാൽ, പതിവായി അവലോകനം ചെയ്തുകൊണ്ടിരിക്കും. കൂടുതൽ അപ്‌ഡേറ്റുകളോ മാറ്റങ്ങളോ അറിയിക്കുമെന്നും ഇൻഡിഗോ അറിയിച്ചു.
നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ഇന്ത്യയിൽ നിന്ന് ഈ നഗരങ്ങളിലേക്കുള്ള വിമാനങ്ങൾക്ക് സാധാരണയായി ആറ് മുതൽ ഏഴ് മണിക്കൂർ വരെ എടുക്കും. കൂടാതെ A320 നിയോ വിമാനങ്ങൾ ഉപയോഗിച്ചാണ് ഇവ സർവീസ് നടത്തുന്നത്. ഇവയ്ക്ക് കൂടുതൽ ബദൽ റൂട്ടുകളിൽ പറക്കാനുള്ള ഇന്ധന ശേഷിയില്ല. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം സമീപ ആഴ്ചകളിൽ രൂക്ഷമായി. പശ്ചിമേഷ്യയിൽ യുഎസ് നാവിക സേനയെ വിന്യസിക്കുന്നതിനെതിരെ ഇറാൻ ശക്തമായ മുന്നറിയിപ്പുകൾ നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam