
പനജി: ഗോവ-ദില്ലി ഇന്‍ഡിഗോ വിമാനത്തിന്‍റെ എന്‍ജിന് ആകാശത്തുവച്ച് തീപിടിത്തതിനെ തുടര്‍ന്ന് അടിയന്തിരമായി ഇറക്കി. ഗോവയിലെ പരിസ്ഥിതി മന്ത്രി നിലേഷ് കബ്രാല്‍ അടക്കം 180 യാത്രക്കാരുമായി ടേക്ക് ഓഫ് ചെയ്ത വിമാനമാണ് അടിയന്തിരമായി ലാന്‍ഡ് ചെയ്തത്. ഗോവന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍നിന്ന് പുറപ്പെട്ട വിമാനത്തിനാണ് തീപിടിച്ചത്. ടേക്ക് ഓഫ് ചെയ്ത് 15 മിനിറ്റിന് ശേഷമാണ് തീ പിടിച്ചത് മനസ്സിലായത്. പൈലറ്റിന്‍റെ അവസരോചിതമായ ഇടപെടലാണ് അപകടം ഒഴിവാക്കിയതെന്ന് മന്ത്രി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam