ഇൻസ്റ്റാഗ്രാമിൽ 1.2 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള യുവതി, 40 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അറസ്റ്റിലായത് സന്ദീപ വിർക്ക്

Published : Aug 14, 2025, 03:05 AM IST
Sandeepa Virk

Synopsis

ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറും നടിയുമായ സന്ദീപ വിർക്കിനെ 40 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. 

ദില്ലി: ഇൻസ്റ്റാഗ്രാമിൽ 1.2 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസറും നടിയുമായ സന്ദീപ വിർക്ക്, 40 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പിടിയിൽ. വിശ്വാസ വഞ്ചന കുറ്റം ചുമത്തി മൊഹാലി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ നിന്നാണ് കേസിൻ്റെ തുടക്കം.

വ്യാജവാഗ്ദാനങ്ങൾ നൽകിയും തെറ്റായ വിവരങ്ങൾ അവതരിപ്പിച്ചും ആളുകളിൽ നിന്ന് പണം തട്ടിയെടുത്തുവെന്നായിരുന്നു സന്ദീപ വിർക്കിനെതിരെയുള്ള ആരോപണം. തുടർന്ന് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇഡി ദില്ലിയിലും മുംബൈയിലുമുള്ള പലയിടങ്ങളിലും തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ hyboocare.com എന്ന വെബ്സൈറ്റിൻ്റെ ഉടമസ്ഥയാണ് താനെന്ന് സന്ദീപ അവകാശപ്പെട്ടിരുന്നു.

എഫ്.ഡി.എ. അംഗീകാരമുള്ള സൗന്ദര്യവർധക ഉത്പന്നങ്ങളാണ് വെബ്സൈറ്റിലൂടെ വിൽക്കുന്നതെന്നായിരുന്നു അവകാശവാദം. എന്നാൽ, ഉത്പന്നങ്ങൾ നിലവിലില്ലെന്നും, വെബ്സൈറ്റിൽ രജിസ്ട്രേഷൻ സൗകര്യമില്ലെന്നും, പേയ്മെൻ്റ് സംവിധാനം തകരാറിലാണെന്നും അന്വേഷണത്തിൽ ഇഡി കണ്ടെത്തി. ഇവർക്ക് റിലയൻസ് ക്യാപിറ്റൽ ലിമിറ്റഡിന്റെ മുൻ ഡയറക്ടറായിരുന്ന അംഗാരായി നടരാജൻ സേതുരാമനുമായി ബന്ധമുണ്ടെന്നും ഇഡി യുടെ അന്വേഷണത്തിൽ വ്യക്തമായി.

സേതുരാമൻ്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ, ഫണ്ടുകൾ വഴിതിരിച്ചുവിട്ട് അനധികൃതമായി ഇടപാടുകൾ നടത്തിയതിന് തെളിവുകൾ ലഭിച്ചു. 2018-ൽ റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് ലിമിറ്റഡിൽ നിന്ന് 18 കോടി രൂപ പൊതുഫണ്ടായി ലഭിച്ചതായും, 22 കോടി രൂപയുടെ ഭവനവായ്പ റിലയൻസ് ക്യാപിറ്റൽ ലിമിറ്റഡ് അനുവദിച്ചതായും ഇഡി കണ്ടെത്തി. ഈ ഫണ്ടുകളുടെ വലിയൊരു ഭാഗം ദുരുപയോഗം ചെയ്യപ്പെട്ടുവെന്നും തിരിച്ചടച്ചിട്ടില്ലെന്നും അന്വേഷണ ഏജൻസി പറയുന്നു.

അതേസമയം, സേതുരാമൻ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്. സന്ദീപയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്ത്. ഓഗസ്റ്റ് 12-ന് അറസ്റ്റിലായ സന്ദീപ വിർക്കിനെ കോടതി ഇഡി കസ്റ്റഡിയിൽ വിട്ടു. മറ്റ് ചില വ്യക്തികൾക്കും ഈ കേസിൽ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്ന് ഇഡി ഉദ്യോഗസ്ഥർ അറിയിച്ചു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി
60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ