കർണാടകയിൽ മരിച്ച രോഗിക്ക് എച്ച് 3 എൻ 2 വൈറസ് സ്ഥിരീകരിച്ചു, ഇതുവരെ 2 മരണം; രാജ്യത്ത് രോഗം ബാധിച്ചവർ 90ൽ അധികം

Published : Mar 10, 2023, 03:07 PM ISTUpdated : Mar 10, 2023, 03:27 PM IST
കർണാടകയിൽ മരിച്ച രോഗിക്ക് എച്ച് 3 എൻ 2 വൈറസ് സ്ഥിരീകരിച്ചു, ഇതുവരെ 2 മരണം; രാജ്യത്ത് രോഗം ബാധിച്ചവർ  90ൽ അധികം

Synopsis

കർണാടകയിലെ ഹാസൻ ജില്ലയിലെ ആളൂരിൽ മാർച്ച് ഒന്നിന് മരിച്ച രോഗിക്ക് എച്ച് 3 എൻ 2 വൈറസ് സ്ഥിരീകരിച്ചു

ദില്ലി/ ബെംഗളുരു : എച്ച് 3 എൻ 2 വൈറസ് പടരുന്നതിൽ ആശങ്ക കൂടുന്നു. രാജ്യത്ത് 90 ലധികം പേർക്ക് എച്ച് 3 എൻ 2 ബാധിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കർണാടകയിലും ഹരിയാനയിലും ഓരോ മരണം സ്ഥിരീകരിച്ചു. കർണാടകയിലെ ഹാസൻ ജില്ലയിലെ ആളൂരിൽ മാർച്ച് ഒന്നിന് മരിച്ച രോഗിക്ക് എച്ച് 3 എൻ 2 വൈറസ് സ്ഥിരീകരിച്ചു. 87 വയസ്സുകാരനായ ഹിരേ ഗൗഡയാണ് വൈറസ് ബാധ മൂലം മരിച്ചത്.

ഫെബ്രുവരി 24 നാണ് ഹിരേ ഗൗഡയെ കടുത്ത പനി മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർച്ച് ഒന്നിന് ഹിരേ ഗൗഡ മരിച്ചു. മാർച്ച് 6ന് എച്ച് 3 എൻ 2 വൈറസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട് ലഭിച്ചു. ആസ്ത്മയും ഉയർന്ന രക്തസമ്മർദ്ദവും അടക്കമുള്ള അസുഖങ്ങൾ ഹിരേ ഗൗഡയ്ക്ക് ഉണ്ടായിരുന്നു. ഹാസനിൽ സ്ഥിരീകരിക്കുന്ന ആദ്യത്തെ എച്ച് 3 എൻ 2 വൈറസ് കേസാണിത്. പ്രദേശത്ത് ഹിരേ ഗൗഡയുമായി സമ്പർക്കമുള്ളവരിൽ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 

Read More : പനി കേസുകൾ കൂടുന്നു ; എച്ച്3എൻ2 പ്രതിരോധിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

PREV
click me!

Recommended Stories

'500 കോടി സ്യൂട്ട് കേസ്' പരാമർശം: നവ്ജോത് കൗർ സിദ്ധുവിനെ സസ്പെൻഡ് ചെയ്ത് കോണ്‍ഗ്രസ്
ഇന്ത്യൻ നഴ്‌സ് കുറ്റക്കാരൻ; കൊലപാതകത്തിന് കാരണം 'നായയുടെ കുര' ! യുവതിയുടെ മരണത്തിൽ 6 വർഷത്തിന് ശേഷം വിധി