മോദിയില്‍ വിശ്വസിക്കുന്നു, പിന്തുണ ബിജെപിക്ക്, നയം വ്യക്തമാക്കി സുമലത, മാണ്ഡ്യയില്‍ പൊടിപാറും

Published : Mar 10, 2023, 02:48 PM ISTUpdated : Mar 10, 2023, 03:09 PM IST
മോദിയില്‍ വിശ്വസിക്കുന്നു, പിന്തുണ ബിജെപിക്ക്, നയം വ്യക്തമാക്കി സുമലത, മാണ്ഡ്യയില്‍ പൊടിപാറും

Synopsis

കർണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, നടിയും മാണ്ഡ്യ ലോക്‌സഭാ എംപിയുമായ സുമലത അംബരീഷ് ബിജെപിയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹം ശക്തമാണ്.

ബം​ഗളൂരു:  ബിജെപിക്ക് പിന്തുണയെന്ന് നടിയും മാണ്ഡ്യ ലോക്‌സഭാ എംപിയുമായ സുമലത. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ പിന്തുണ ബിജെപിക്കെന്ന് സുമലത വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പിന്തുണയുമായി പ്രചാരണം നടത്തും. അതേ സമയം പാർട്ടിയിൽ ചേരുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും സുമലത വ്യക്തമാക്കി. നിലവിൽ മാണ്ഡ്യയിൽ നിന്നുള്ള സ്വതന്ത്ര എംപിയാണ് സുമലത. ജെഡിഎസ്സിന്റെ ശക്തികേന്ദ്രത്തിൽ കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാര സ്വാമിയെ തോൽപ്പിച്ചാണ് സുമലത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. ജെഡിഎസ്സാണ് 2018-ൽ മാണ്ഡ്യയിലെ എല്ലാ മണ്ഡലങ്ങളിൽ നിന്നും ജയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ വിശ്വസിക്കുന്നുവെന്നും മോദിക്കായി പ്രചാരണം നടത്തുമെന്നും സുമലത പറഞ്ഞു

കർണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, നടിയും മാണ്ഡ്യ ലോക്‌സഭാ എംപിയുമായ സുമലത അംബരീഷ് ബിജെപിയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹം ശക്തമാണ്. സുമലതയുടെ ബിജെപി പ്രവേശനം ഉടൻ ഉണ്ടായേക്കുമെന്ന് സൂചന നൽകി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രം​ഗത്തെത്തിയിരുന്നു. മെയ് മാസത്തോടെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മാണ്ഡ്യ ജില്ലയിലെ ഏതെങ്കിലും ഒരു മണ്ഡലത്തിൽ നിന്ന് അവർ മത്സരിച്ചേക്കുമെന്ന് സൂചനയുണ്ട്. 

സിനിമാ രം​ഗത്ത് സജീവമായിരുന്ന സുമലത കോൺ​ഗ്രസ് നേതാവും നടനുമായ അംബരീഷിന്റെ മരണത്തോടെയാണ് രാഷ്ട്രീയത്തിൽ സജീവമായത്. സുമലത സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകണമെന്ന് അനുയായികൾ ആവശ്യപ്പെട്ടിരുന്നു. 2019ൽ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ നിന്ന് 1,25,876 വോട്ടുകൾക്കാണ് സുമലത വിജയിച്ചത്. അന്നത്തെ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെയാണ് സുമലത പരാജയപ്പെടുത്തിയത്. കോൺ​ഗ്രസ്-ജെഡിഎസ് സഖ്യത്തിലായിരുന്നു നിഖിൽ മത്സരിച്ചത്. ദേശീയ ശ്രദ്ധയാകർഷിച്ച മണ്ഡലമായിരുന്നു മാണ്ഡ്യ.

മോദിക്കൊപ്പം കൈ കോർക്കുമോ സുമലത?, ഉറ്റുനോക്കി കർണാടക രാഷ്ട്രീയം, തീരുമാനം ഉടനുണ്ടായേക്കും

PREV
click me!

Recommended Stories

മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജി ആർ സ്വാമിനാഥനെതിരെ ഇംപീച്ച്മെന്‍റ് നീക്കം,തിരുപ്പരൻകുന്ദ്രം മലയിൽ ദീപം തെളിയിക്കാനുള്ള ഉത്തരവില്‍ പ്രതിഷേധവുമായി ഡിഎംകെ സഖ്യം
സുപ്രധാനം, ആധാർ കാർഡിൻ്റെ ഫോട്ടോ കോപ്പികൾ എടുക്കുന്നതിലും ആവശ്യപ്പെടുന്നതിലും വിലക്ക് വരുന്നു, പകരം പുതിയ സംവിധാനം