
മുംബൈ: മുംബൈയിൽ കൊവിഡ് രോഗബാധിതനുമായി ഇടപഴകിയ നഴ്സുമാരോട് അനീതി. മൂന്ന് വർഷം മുൻപ് പ്രവർത്തനം നിർത്തിയ ഹോസ്റ്റൽ കെട്ടിടത്തിൽ നഴ്സുമാരെ ക്വാറന്‍റൈൻ ചെയ്തു.സംഭവം മുംബൈ സെയ്ഫീ ആശുപത്രിയിൽ. ആറ് മലയാളികളടക്കം പത്ത് നഴ്സുമാരെയാണ് മോശം സാഹചര്യത്തിൽ പാർപ്പിച്ചത്. ഇവര്‍ക്ക് കിടക്കയടക്കം സൗകര്യങ്ങളില്ല. ഡോക്ടർക്ക് രോഗ ബാധ സ്ഥിരീകരിച്ചതോടെയാണ് നഴ്സുമാരെ ഐസൊലേറ്റ് ചെയ്തത്. ആശുപത്രിയിൽ തന്നെ ഐസൊലേറ്റ് ചെയ്യാൻ സൗകര്യമുണ്ടായിരിക്കെയാണിത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam