ഭര്‍ത്താവിന്‍റെ കറുത്ത നിറത്തിന് ഭാര്യയുടെ പരിഹാസം; 44 കാരന് വിവാഹ മോചനം അനുവദിച്ച് കോടതി

Published : Aug 08, 2023, 12:30 PM ISTUpdated : Aug 08, 2023, 12:31 PM IST
ഭര്‍ത്താവിന്‍റെ കറുത്ത നിറത്തിന് ഭാര്യയുടെ പരിഹാസം; 44 കാരന് വിവാഹ മോചനം അനുവദിച്ച് കോടതി

Synopsis

നിറത്തിന്‍റെ പേരില്‍ പരിഹസിക്കുന്നത് വിവാഹ മോചനത്തിനുള്ള ശക്തമായ കാരണമാകുമെന്ന നിരീക്ഷണത്തോടെയാണ് തീരുമാനം. 44 കാരന് 41കാരിയില്‍ നിന്നുള്ള വിവാഹമോചന കേസിലാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്.

ബെംഗളുരു: ഭര്‍ത്താവിനെ കറുമ്പന്‍ എന്ന് വിളിച്ച പരിഹസിച്ച ഭാര്യയില്‍ നിന്ന് വിവാഹമോചനം അനുവദിച്ച് കോടതി. കറുത്ത നിറത്തിന്‍റെ പേരില്‍ അപമാനിക്കുന്നത് ക്രൂരതയാണെന്ന് വിശദമാക്കിയാണ് കര്‍ണാടക ഹൈക്കോടതിയുടെ തീരുമാനം. നിറത്തിന്‍റെ പേരില്‍ പരിഹസിക്കുന്നത് വിവാഹ മോചനത്തിനുള്ള ശക്തമായ കാരണമാകുമെന്ന നിരീക്ഷണത്തോടെയാണ് തീരുമാനം. 44 കാരന് 41കാരിയില്‍ നിന്നുള്ള വിവാഹമോചന കേസിലാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്.

പതിനാറ് വര്‍ഷം നീണ്ട വിവാഹ ബന്ധത്തിനാണ് ഹൈക്കോടതി നിരീക്ഷണത്തോടെ അവസാനമായത്. സൂക്ഷ്മമായ വിശകലനത്തില്‍ ഭാര്യ നിറത്തിന്‍റെ പേരില്‍ ഭര്‍ത്താവിനെ നിരന്തരം പരിഹസിച്ചിരുന്നതായും ഭര്‍ത്താവിന്‍റെ അടുത്ത് നിന്ന് കാരണമില്ലാതെ മാറി താമസിച്ചതായും കോടതി കണ്ടെത്തി. ഇതിന് ന്യായീകരിക്കാനായി അവിഹിതം അടക്കമുള്ള ആരോപണങ്ങളാണ് 41കാരി 44 കാരനെതിരെ ഉയര്‍ത്തിയത്. ഇതെല്ലാം ക്രൂരതയുടെ തെളിവാണെന്നും കോടതി നിരീക്ഷിച്ചു. ഹിന്ദു വിവാഹ നിയമത്തിലെ 13 ഐ എ വകുപ്പ് അനുസരിച്ചാണ് കോടതി വിവാഹമോചനം അനുവദിച്ചത്. 2007ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് ഒരു പെണ്‍കുട്ടിയാണ് ഉള്ളത്. 2012ല്‍ ഭര്‍ത്താവ് ബെംഗളുരു കോടതിയെ വിവാഹ മോചനത്തിനായി സമീപിച്ചിരുന്നു. എന്നാല്‍ കോടതി അനുവിദിച്ചിരുന്നില്ല. ഇതോടെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.

ജസ്റ്റിസ് അലോക് ആരാദേയും ജസ്റ്റിസ് ആനന്ദ് രാമാനന്ദ് ഹെഗ്ഡേയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് പരാതി പരിഗണിച്ചത്. നിറത്തിന്‍റെ പേരിലുള്ള ഭാര്യയുടെ പരിഹാസം കുഞ്ഞിനെ കരുതി വലിയ രീതിയില്‍ ഭര്‍ത്താവ് സഹിക്കുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. അതേസമയം വിവാഹ ബന്ധത്തിലെ ക്രൂരത എന്ന വകുപ്പ് അനുസരിച്ചും ഗാര്‍ഹിക പീഡനത്തിനും ഭാര്യ ഭര്‍ത്താവിനെയും ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കെതിരെയും കേസ് നല്‍കിയിരുന്നു. ഭര്‍ത്താവിന്‍റെ ആരോപണങ്ങള്‍ നിഷേധിച്ച യുവതി ഭര്‍ത്താവും വീട്ടുകാരുമാണ് തന്നെ പീഡിപ്പിക്കുന്നതെന്നായിരുന്നു കുടുംബ കോടതിയില്‍ വാദിച്ചത്. സ്ത്രീധനം ആവശ്യപ്പെടുകയും കുട്ടിയുമായി പുറത്ത് പോകാന്‍ പോലും അനുവദിക്കാത്ത സാഹചര്യത്തിലായിരുന്നു കഴിഞ്ഞിരുന്നതെന്നുമാണ് യുവതി കോടതിയെ അറിയിച്ചത്.

മറ്റൊരു യുവതിയുമായുള്ള ബന്ധത്തില്‍ ഭര്‍ത്താവിന് കുട്ടിയുണ്ടെന്നും കുടുംബ കോടതിയില്‍ വാദം വന്നതോടെയാണ് നേരത്തെ വിവാഹ മോചനം അനുവദിക്കാതിരുന്നത്. യുവതിയുടെ ആരോപണങ്ങള്‍ പരിഗണിച്ച കുടുംബ കോടതി 2017ലാണ് ഭര്‍ത്താവിന്‍റെ ഹര്‍ജി തള്ളിയത്. ഭര്‍ത്താവിന്‍റെ സ്ഥാപനത്തില്‍ ചേരാനുള്ള ഒരു ശ്രമം പോലും ഭാര്യ നടത്താതിരുന്നത് വിവാഹ ബന്ധത്തിലെ താല്‍പര്യക്കുറവ് വെളിപ്പെടുത്തുന്നതാണെന്നും ഇതിന് കാരണമായി ഭാര്യ കണ്ടത് ഭര്‍ത്താവിന്‍റെ ഇരുട്ട നിറമാണെന്നും കര്‍ണാടക ഹൈക്കോടതി വിശദമാക്കി. ഹൈക്കോടതി നിരീക്ഷണം പരിഗണിച്ച് വിവാഹ മോചനം അനുവദിക്കാന്‍ ഹൈക്കോടതി കുടുംബ കോടതിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഷി ജിൻപിങ് ഇന്ത്യയിൽ എത്താനിരിക്കെ പ്രതികരണവുമായി ചൈന; 'ഇന്ത്യയും ചൈനയും നല്ല അയൽക്കാരും സുഹൃത്തുക്കളും ആവണമെന്നാണ് ആഗ്രഹം'
'പൂനെയിൽ മാത്രം എന്തുകൊണ്ട്?'; ഗണേശോത്സവത്തിലെ 12 ദിവസത്തെ മദ്യനിരോധനത്തെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി, വിലക്ക് രണ്ട് ദിവസമാക്കി ചുരുക്കി