
ശ്രീനഗർ: റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കിടെ കശ്മീരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി സുരക്ഷ മുൻനിർത്തിയാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണമെന്ന് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്തു.
സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാറുണ്ട്. 2005 മുതലാണ് ഈ രീതി തുടങ്ങിയത്. 2005ല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്വാതന്ത്ര്യദിനത്തില്‍ ഒരു സമ്മേളന വേദിയില്‍ ഭീകരവാദികള്‍ സ്ഫോടനം നടത്തിയിരുന്നു. ഇതിന് ശേഷം സുരക്ഷാ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയത്.
കശ്മീരില്‍ പ്രത്യേക സംസ്ഥാന പദവി റദ്ദാക്കിയ നിയമനിര്‍മ്മാണത്തിന് ശേഷം നരേന്ദ്ര മോദി സര്‍ക്കാര്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇത് മാസങ്ങളോളം നീണ്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam