രാജ്യത്തേറ്റവും കൂടുതൽ കൊവിഡ് രോഗികൾ ചികിത്സയിലുള്ളത് കേരളത്തിൽ

Published : Jan 26, 2021, 10:46 AM IST
രാജ്യത്തേറ്റവും കൂടുതൽ കൊവിഡ് രോഗികൾ ചികിത്സയിലുള്ളത് കേരളത്തിൽ

Synopsis

രണ്ടാമതുള്ള മഹാരാഷ്ട്രയില്‍ 44,789 പേരാണ്  ചികിത്സയില്‍. അതേസമയം രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 9,102 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

ദില്ലി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ചികിത്സയിലുള്ളത് കേരളത്തിലെന്ന് കേന്ദ്രസ‍ർക്കാർ പുറത്തു വിട്ട കണക്കുകളിൽ നിന്നും വ്യക്തമാവുന്നു. പുതിയ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 70,859 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. രണ്ടാമതുള്ള മഹാരാഷ്ട്രയില്‍ 44,789 പേരാണ്  ചികിത്സയില്‍. അതേസമയം രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 9,102 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി ആറ് ലക്ഷത്തി എഴുപത്തിയാറായിരത്തി എണ്ണൂറ്റി മുപ്പത്തിയെട്ട് ആയി. 117 പേര്‍ കൂടി ഇന്നലെ മരിച്ചതോടെ ആകെ മരണസംഖ്യ 1,53,587 ആയി ഉയര്‍ന്നു. രാജ്യത്ത് 20,23,899 പേര്‍ക്ക് കൊവിഡ് കുത്തിവെപ്പ് നല്‍കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

PREV
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'