ഇസ്രയേൽ എംബസിക്ക് സമീപത്തെ സ്ഫോടനം: ഇറാൻ പൗരൻമാരെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

By Web TeamFirst Published Jan 30, 2021, 4:53 PM IST
Highlights

സ്ഫോടന സ്ഥലത്ത് നിന്നും കണ്ടെടുത്ത ഒരു സ്കാ‍ർഫിൻ്റെ ചിത്രം അന്വേഷണ ഏജൻസികൾ പുറത്തു വിട്ടിട്ടുണ്ട്. ഒരു പ്ലാസ്റ്റിക് കവറിൽ നിന്നാണ് ഈ തുണി അന്വേഷണസംഘത്തിന് കിട്ടിയത്.

ദില്ലി: രാജ്യതലസ്ഥാനത്തെ അബ്ദുൾ കലാം മാർഗ്ഗ് റോഡിലെ ഇസ്രയേൽ എംബസിക്ക് സമീപം കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഇറാൻ പൗരൻമാരെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുന്നു. ദില്ലിയിൽ താമസിക്കുന്ന ഇറാൻ പൗരൻമാരെയാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സെൽ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യുന്നവരിൽ വിസാ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടരുന്ന ഇറാൻ സ്വദേശികളും ഉൾപ്പെടും. 

സ്ഫോടന സ്ഥലത്ത് നിന്നും കണ്ടെടുത്ത ഒരു സ്കാ‍ർഫിൻ്റെ ചിത്രം അന്വേഷണ ഏജൻസികൾ പുറത്തു വിട്ടിട്ടുണ്ട്. ഒരു പ്ലാസ്റ്റിക് കവറിൽ നിന്നാണ് ഈ തുണി അന്വേഷണസംഘത്തിന് കിട്ടിയത്. ഒരു ചുവന്ന നിറത്തിലുള്ള തുണിയാണ് കണ്ടെത്തിയത്. വിദ​ഗ്ദ്ധ സംഘം ഈ തുണി പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. 

സ്ഫോടന സ്ഥലത്ത് നിന്ന് ലഭിച്ച കത്തും സിസിടിവി ദൃശ്യങ്ങളിൽ കണ്ട 2 പേരെയും  അടിസ്ഥാനമാക്കിയാണ് അന്വേഷണം. ഇസ്രായേലിനെതിരായ ഭീകരാക്രമണമായാണ് സംഭവത്തെ കാണുന്നതെന്ന് ഇസ്രായേൽ അംബാസിഡർ പ്രതികരിച്ചു. സ്ഫോടനമുണ്ടായതിന് തൊട്ടു മുൻപ്  ടാക്സി കാറിൽ വന്നിറങ്ങിയ രണ്ടു പേർക്ക് സ്ഫോടനവുമായി ബന്ധമുണ്ടെന്നാണ് പോലീസിൻറെ അനുമാനം. ടാക്സി ഡ്രൈവറിൽ നിന്ന് വിവരങ്ങൾ തേടി ഇവരുടെ രേഖാ ചിത്രം  തയ്യാറാക്കുകയാണ് അന്വേഷണസംഘം.

സംഭവസ്ഥലത്തു നിന്ന് പകുതി കരിഞ്ഞ കത്തും പിങ്ക് സ് കാർഫും കണ്ടെത്തിയിട്ടുണ്ട്. ഇസ്രായേൽ അംബാസഡർക്ക് അഭിസംബോധന ചെയ്തു എഴുതിയ കത്തിൽ സ്ഫോടനം ട്രെയിലർ മാത്രമാണെന്ന് കുറിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം കൊല്ലപ്പെട്ട ഇറാൻ ജനറൽ ക്വാസിം സുലൈമാനി ആണവ ശാസ്ത്രജ്ഞൻ മോഹനൻ ഫാക്രിസാദ എന്നിവരെ കുറിച്ചും പരാമർശമുണ്ട്. അതിനാൽ സംഭവത്തിലെ ഇറാൻ ബന്ധം  പ്രധാനമായും അന്വേഷിക്കുന്നത് സ്ഫോടനം ഇസ്രായേൽ എതിരായ ഭീകരാക്രമണ കണക്കാക്കുന്നതെന്ന് അംബാസഡർ പറഞ്ഞു.

സംഭവസ്ഥലത്തെ സി സി ടി വി ക ളിൽ ഒന്നിൽ പരിശോധന നടത്തിയപ്പോൾ ദൃശ്യങ്ങൾ പതിഞ്ഞില്ലെന്നാണ് വ്യക്തമായത്. അതേസമയം സ്ഫോടനം നടത്തിയത് ശീതളപാനീയ കുപ്പിയിൽ  അമോണിയം നൈട്രറ്റും  ബോൾ ബെയറിങ് നിറച്ചാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ദില്ലി പോലീസും എൻഐഎയും അന്വേഷണം നടത്തുന്ന സംഭവത്തിൽ മൊസാദിന്റെ സഹകരണവും തേടും.
 

click me!