ക‍ർഷകസമരം: പ്രധാനമന്ത്രി വിളിച്ച സ‍ർവ്വകക്ഷി യോ​ഗത്തിൽ പ്രതിഷേധമറിയിച്ച് പ്രതിപക്ഷം

Published : Jan 30, 2021, 02:57 PM ISTUpdated : Jan 30, 2021, 03:42 PM IST
ക‍ർഷകസമരം: പ്രധാനമന്ത്രി വിളിച്ച സ‍ർവ്വകക്ഷി യോ​ഗത്തിൽ പ്രതിഷേധമറിയിച്ച് പ്രതിപക്ഷം

Synopsis

കർഷകസമരത്തെ കേന്ദ്രസർക്കാർ നേരിടുന്ന രീതി ശരിയല്ലെന്ന പ്രതിപക്ഷ പാർട്ടി പ്രതിനിധികൾ യോഗത്തിൽ തുറന്നടിച്ചു. എന്നാൽ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാമെന്ന് പ്രധാനമന്ത്രി സർവ്വകക്ഷിയോഗത്തെ അറിയിച്ചു. 

ദില്ലി: കേന്ദ്ര ബജറ്റിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സർവ്വകക്ഷിയോഗത്തിൽ പ്രതിഷേധമറിയിച്ച് പ്രതിപക്ഷ പാർട്ടികൾ. കർഷക സമരത്തോടുള്ള കേന്ദ്രസർക്കാർ നിലപാടിനെതിരെയാണ് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം അറിയിച്ചത്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ശിവസേന, ശിരോമണി അകാലി ദൾ നേതാക്കൾ പ്രതിഷേധം സർവ്വകക്ഷിയോഗത്തിൽ അറിയിച്ചത്. 

കർഷകസമരത്തെ കേന്ദ്രസർക്കാർ നേരിടുന്ന രീതി ശരിയല്ലെന്ന പ്രതിപക്ഷ പാർട്ടി പ്രതിനിധികൾ യോഗത്തിൽ തുറന്നടിച്ചു. എന്നാൽ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാമെന്ന് പ്രധാനമന്ത്രി സർവ്വകക്ഷിയോഗത്തെ അറിയിച്ചു. കർഷകരോട് ചർച്ച നടത്താൻ കേന്ദ്രം എപ്പോഴും തയ്യാറാണെന്നും പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു. കേന്ദ്രം ഒടുവിൽ മുൻപോട്ട് വച്ച നിർദ്ദേശത്തോട് കർഷകർ ഇനിയും പ്രതികരിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 
 

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു