
ദില്ലി: കാണ്‍പൂര്‍ ഐഐടിയില്‍ പാക് കവി ഫൈസ് അഹമ്മദ് ഫൈസിന്‍റെ കവിത വിദ്യാര്‍ത്ഥികള്‍ ചൊല്ലിയ സംഭവത്തില്‍ അന്വേഷണം. അന്വേഷണത്തിനായി ആറംഗ സംഘ കമ്മിറ്റി ഐഐടി രൂപീകരിച്ചു. കവിതയിലെ ചില വാക്കുകള്‍ ഹൈന്ദവ വികാരം വ്രണപ്പെടുത്തുന്നതെന്നാണ് പരാതി. പാക് കവിയുടെ ഹം ദേഖേംഗേ എന്നു തുടങ്ങുന്ന കവിതയായിരുന്നു വിദ്യാര്‍ഥികള്‍ പ്രതിഷേധ സൂചകമായി ആലപിച്ചത്.
ഇതിനെതിരെ കോളേജിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമടങ്ങുന്ന 16 പേരാണ് പരാതി നല്‍കിയത്. അന്വേഷണത്തിന്‍റെ ഭാഗമായി ചില വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്‌തെന്നും മറ്റു വിദ്യാര്‍ത്ഥികള്‍ അവധി കഴിഞ്ഞ് വരുമ്പോള്‍ ചോദ്യം ചെയ്യുമെന്നും ഐഐടി ഡെപ്യൂട്ടി ഡയറക്ടര്‍ മനീന്ദ്ര അഗര്‍വാള്‍ പറഞ്ഞു. ഡിസംബർ 17 ന് ജാമിയയിലെ വിദ്യാർഥികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു നടത്തിയ പ്രതിഷേധത്തിലാണ് കവിത ചൊല്ലിയത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam