ഐഫോൺ 17ന് കൂട്ടിയത് 17,000 രൂപ; എല്ലാ ഐഫോണുകൾക്കും വില വർധിപ്പിച്ച് ആപ്പിൾ; 30,000 രൂപ വരെ വർധിപ്പിച്ചു

Published : Sep 10, 2026, 04:19 AM IST
iphone price hike

Synopsis

വിപണിയിലുള്ള എല്ലാ ഐഫോൺ മോഡലുകൾക്കും ആപ്പിൾ വിലവർധിപ്പിച്ചു. ഐഫോൺ 16, ഐഫോൺ 17, ഐഫോൺ 17ഇ തുടങ്ങിയ മോഡലുകൾക്കാണ് വില വർധിപ്പിച്ചത്. ഐഫോൺ 16ന് 10,000 രൂപ കൂട്ടി. ഏകദേശം 89,900 രൂപയാണ് ഐഫോൺ 16-ന്റെ പുതിയ വില.

മുംബൈ: ഐഫോൺ 18 പ്രോ സീരീസ് അവതരിപ്പിച്ചതിന് പിന്നാലെ നിലവിൽ വിപണിയിലുള്ള എല്ലാ ഐഫോൺ മോഡലുകൾക്കും ആപ്പിൾ വിലവർധിപ്പിച്ചു. ഐഫോൺ 16, ഐഫോൺ 17, ഐഫോൺ 17ഇ തുടങ്ങിയ മോഡലുകൾക്കാണ് വില വർധിപ്പിച്ചത്.

ഐഫോൺ 17ഇ മോഡലിന് 15,000 രൂപയാണ് ഇന്ത്യയിൽ വർധിപ്പിച്ചത്. ഇതോടെ ഐഫോൺ 17ഇയ്ക്ക് ഇന്ത്യയിലെ വില ഏകദേശം 79,900 രൂപയായി. ഐഫോൺ 16ന് 10,000 രൂപ കൂട്ടി. ഏകദേശം 89,900 രൂപയാണ് ഐഫോൺ 16-ന്റെ പുതിയ വില.

ഐഫോൺ 17ന് 17,000 രൂപയോളമാണ് വർധിപ്പിച്ചത്. ഇനി മുതൽ പുതിയ ഐഫോൺ 17 സ്വന്തമാക്കണമെങ്കിൽ ഇന്ത്യയിൽ ഏകദേശം 99,900 രൂപ നൽകേണ്ടിവരും. ഐഫോൺ എയർ മോഡലിന് 30,000 രൂപയാണ് വർധിപ്പിച്ചു. 1,49,900 രൂപയാണ് ഐഫോൺ എയർ മോഡലിന്റെ പുതിയ വില.

ബുധനാഴ്ചയാണ് ആപ്പിൾ പുതിയ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് ഫോണുകൾ അവതരിപ്പിച്ചത്. 256 ജിബിയുടെ ഐഫോൺ 18 പ്രോയ്ക്ക് ഏകദേശം 1,64,900 രൂപയാണ് ഇന്ത്യയിലെ വില. സമാന സ്റ്റോറേജുള്ള ഐഫോൺ 18 പ്രോ മാക്സിന് ഏകദേശം 1,79,900 രൂപയും വിലവരും. 512 ജിബി, 1ടിബി, 2ടിബി സ്റ്റോറേജുകളും ലഭ്യമാണ്. സെപ്റ്റംബർ 12 മുതൽ ഫോണുകളുടെ പ്രീ-ഓർഡർ ആരംഭിക്കും. സെപ്റ്റംബർ 18 മുതൽ ഐഫോൺ 18 പ്രോ, പ്രോ മാക്സ് ഫോണുകൾ വിപണിയിലെത്തും. ഇതിനൊപ്പം ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോണായ ഐഫോൺ ഡ്യുവോയും ബുധനാഴ്ച പുറത്തിറക്കിയിരുന്നു. 256 ജിബിയുടെ ഐഫോൺ ഡ്യുവോയ്ക്ക് ഏകദേശം 2,99,900 രൂപയാണ് ഇന്ത്യയിലെ വില. 512 ജിബി മോഡലിന് 3.24 ലക്ഷം രൂപയും 1 ടിബിയ്ക്ക് 3.74 ലക്ഷം രൂപയും 2ടിബിയ്ക്ക് 4.49 ലക്ഷം രൂപയും വിലയുണ്ട്. ഒക്ടോബർ 16 മുതൽ ഐഫോൺ ഡ്യുവോയുടെ പ്രീ-ഓർഡർ ആരംഭിക്കും. ഒക്ടോബർ 23 മുതൽ ഫോൺ വിപണിയിലെത്തും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗുജറാത്തിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം; 10 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്, രക്ഷാപ്രവ‍ർത്തനം തുടരുന്നു
താഴത്തെ നിലയിലെ ഭിത്തി പൊളിച്ചുമാറ്റി; ഡൽഹിയിലെ ദുരന്തകാരണം നിർമാണത്തിലെ പിഴവെന്ന് സൂചന