എൻഐഎ 10 ലക്ഷം രൂപ വിലയിട്ട ഖലിസ്ഥാൻ ഭീകരൻ ഹർവിന്ദർ സിങ് പാകിസ്ഥാനിൽ മരിച്ചതായി റിപ്പോർട്ട്

Published : Nov 20, 2022, 02:13 PM ISTUpdated : Nov 20, 2022, 02:26 PM IST
എൻഐഎ 10 ലക്ഷം രൂപ വിലയിട്ട ഖലിസ്ഥാൻ ഭീകരൻ ഹർവിന്ദർ സിങ് പാകിസ്ഥാനിൽ മരിച്ചതായി റിപ്പോർട്ട്

Synopsis

പാകിസ്ഥാനിൽനിന്ന് രാജ്യത്തേക്ക് ലഹരിമരുന്ന് കടത്തുന്നതിലും പ്രധാനിയായിരുന്നു ഇയാൾ. മഹാരാഷ്ട്ര, ചണ്ഡിഗഡ്, ഹരിയാന, ബംഗാൾ എന്നിവിടങ്ങളിൽ ഇയാൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെ‌യ്തിട്ടുണ്ട്.

ദില്ലി: ഖലിസ്ഥാൻ ഭീകരൻ ഹർവിന്ദർ സിങ് റിന്ദ (35) പാകിസ്ഥാനിൽ മരിച്ചതായി റിപ്പോർട്ട്. ഹർവിന്ദിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ പത്തു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പഞ്ചാബ് പൊലീസ് ഇന്റലിജൻസ് ആസ്ഥാനം ആക്രമിച്ച കേസിലുൾപ്പെടെ  നിരവധി ഭീകരവാദ കേസുകളിൽ പ്രതിയായ ഇയാളെ ഇന്ത്യൻ സർക്കാർ നോട്ടമിട്ടിരുന്നു. ലാഹോറിലെ ആശുപത്രിയിൽവെച്ചാണ് മരണമെന്നാണ് റിപ്പോർട്ട്. മരണകാരണം വ്യക്തമല്ല.

നിരോധിത ഖലിസ്ഥാനി സംഘടനയായ ബാബർ ഖൽസയിലെ പ്രധാന അംഗമായിരുന്നു ഹർവിന്ദർ. ഗുണ്ടാ സംഘങ്ങളുടെ സഹായത്തോടെയാണ് പാകിസ്ഥാനിലിരുന്ന് ഇയാൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. 2021 മേയിൽ മൊഹാലിയിലെ പഞ്ചാബ് ഇന്റലിജൻസ് ആസ്ഥാനത്ത് റോക്കറ്റ് പ്രൊപൽഡ് ഗ്രനേഡ് ഉപയോഗിച്ച് ന‌ടത്തി‌യ ആക്രമണത്തിന് പിന്നിൽ ഹർവിന്ദർ ആണെന്നാണ് ഇന്ത്യൻ സർക്കാറിന്റെ നിഗമനം. ഹരിയാനയിൽ നിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കൾ കടത്തിയ സംഭവത്തിലും ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസി ഓഫിസിൽ ഗ്രനേഡ് ആക്രമണം നടത്തിയ കേസിലും ഇയാൾ പ്രതിയാണ്.

പാകിസ്ഥാനിൽനിന്ന് രാജ്യത്തേക്ക് ലഹരിമരുന്ന് കടത്തുന്നതിലും പ്രധാനിയായിരുന്നു ഇയാൾ. മഹാരാഷ്ട്ര, ചണ്ഡിഗഡ്, ഹരിയാന, ബംഗാൾ എന്നിവിടങ്ങളിൽ ഇയാൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെ‌യ്തിട്ടുണ്ട്.  പഞ്ചാബിൽ ജനിച്ച ഹർവിന്ദർ മഹാരാഷ്ട്രയിലേക്ക് കുടിയേറി.  2008 ലാണ് ഇയാൾ ആദ്യമായി കൊലപാതകക്കേസിൽ പ്രതിയാകുയി. പിന്നീട് ചണ്ഡിഗഡിൽ പട്ടാപ്പകൽ ഗ്രാമമുഖ്യനെ കൊലപ്പെടുത്തിയ കേസിലും ഉൾപ്പെ‌ട്ടു. 

പൊലിസുകാരനെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്; ഒരു കോടിയോളം രൂപ തട്ടിയെടുത്തു, പ്രതി ഒളിവിൽ

PREV
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം