'താലിബാൻ തീവ്രവാദ സംഘടനയോ?' സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് ഒമർ അബ്ദുള്ള

Published : Sep 01, 2021, 05:06 PM ISTUpdated : Sep 01, 2021, 05:34 PM IST
'താലിബാൻ തീവ്രവാദ സംഘടനയോ?' സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് ഒമർ അബ്ദുള്ള

Synopsis

ഇന്ത്യ താലിബാനുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് ഒമർ അബ്ദുള്ളയുടെ പ്രതികരണം...

ശ്രീന​ഗ‍ർ: താലിബാൻ തീവ്രവാദ സംഘടനയാണോ അല്ലയോ എന്ന്  കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്ന് മുൻ കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. തീവ്രവാദ സംഘടനയാണെങ്കിൽ സർക്കാർ എന്തിന്  താലിബാനുമായി ചർച്ച നടത്തുന്നുവെന്നും ഒമ‍‍ർ അബ്ദുള്ള ചോദിച്ചു.

തീവ്രവാദ സംഘടന അല്ലെന്നാണ് നിലപാട് എങ്കിൽ ഐക്യരാഷ്ട്രസംഘടനയോട് തീവ്രവാദികളുടെ പട്ടികയിൽ നിന്ന്  താലിബാനെ ഒഴിവാക്കാൻ ആവശ്യപ്പെടുമോയെന്നും ഒമ‍ർ അബ്ദുള്ള ചോദിച്ചു. ഇന്ത്യ താലിബാനുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് ഒമർ അബ്ദുള്ളയുടെ പ്രതികരണം.

ദോഹയിൽ താലിബാൻ ഉപമേധാവിയെ കണ്ട് ഖത്തറിലെ ഇന്ത്യൻ അംബാസഡറാണ് ചർച്ച നടത്തിയത്. അഫ്​ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് താലിബാനോട് ചർച്ചയിൽ ആവശ്യപ്പെട്ടു. അഫ്ഗാൻ മണ്ണ് ഭീകരവാദികൾക്ക് താവളമാകരുത് എന്ന് നിർദ്ദേശിക്കുകയും ചെയ്തു. 

അതേസമയം, ഇന്ത്യയിലെ എൻഐഎ കേസുകളിൽ പ്രതികളായ 25 പേർ അഫ്ഗാനിലുണ്ടെന്ന് എൻഐഎ റിപ്പോർട്ട് ചെയ്തു. ഇതിൽ ചിലർ മരിച്ചതായി വിവരമുണ്ട് .എത്ര ബാക്കിയുണ്ടെന്ന വിവരം ശേഖരിക്കുകയാണ്. ചിലർ പാക് അഫ്ഗാൻ അതിർത്തിയിലെന്നും ഏജൻസി പറയുന്നു. കാബൂളിലെ ജയിലുകളിൽ നിന്ന് കുറച്ച് പേർ മോചിതരായി. രഹസ്യന്വേഷണ ഏജൻസികൾ സ്ഥിതി നീരീക്ഷിച്ചു വരുന്നതായും എൻഐഎ പറയുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFight

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാഷണൽ ഹെറാൾഡ് കേസ്: രാഹുലിനും സോണിയക്കുമെതിരായ കുറ്റപത്രം അംഗീകരിക്കാത്ത വിചാരണക്കോടതിക്കെതിരെ അപ്പീലുമായി ഇഡി
5 വയസുകാരനെ ഉള്‍പ്പെടെ നിരവധി കുട്ടികളെ ക്രൂരമായി ഉപദ്രവിച്ച് യുവാവ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, പോക്സോ ചുമത്താൻ നിർദേശം