ദില്ലിയിൽ ഭീകരാക്രമണ ശ്രമം തകർത്തു; രണ്ടുപേർ പിടിയിൽ, ഐഎസിന്റെ പിന്തുണയുള്ളവരെന്ന് സൂചന

Published : Oct 24, 2025, 11:17 AM IST
Delhi Police

Synopsis

ഐഎസിന്റെ പിന്തുണയുള്ള ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേർ പിടിയിലായി. ദില്ലിയിലെ തിരക്കേറിയ സ്ഥലങ്ങളിൽ ആക്രമണം നടത്താൻ ഇവർ പദ്ധതി ഇട്ടിരുന്നതായി പൊലീസ് പറയുന്നു.

ദില്ലി: ദില്ലിയിൽ ഭീകരാക്രമണശ്രമം തകർത്തു. ഐഎസിന്റെ പിന്തുണയുള്ള ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേർ പിടിയിലായി. ദില്ലിയിലെ തിരക്കേറിയ സ്ഥലങ്ങളിൽ ആക്രമണം നടത്താൻ ഇവർ പദ്ധതി ഇട്ടിരുന്നതായി പൊലീസ് പറയുന്നു. ദില്ലി പൊലീസിന്റെ പ്രത്യേക സംഘമാണ് ഇവരെ പിടികൂടിയത്. ദില്ലി മധ്യപ്രദേശ് സ്വദേശികളാണ് പിടിയിലായ പ്രതികൾ. ഭോപ്പാലിൽ നിന്നും ദില്ലിയിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് നിരവധി ആയുധങ്ങളും കണ്ടെടുത്തു. ദില്ലിയിലെ തിരക്കേറിയ സ്ഥലങ്ങളിൽ ഐ.ഇ.ഡി സ്ഫോടനം നടത്താൻ ഇവർ പദ്ധതി ഇട്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ചാവേറുകളാകാനുള്ള പരിശീലനം ഇവർക്ക് ലഭിച്ചിരുന്നതായിട്ടാണ് സൂചന. ഛഠ് പൂജയ്ക്ക്‌ മുന്നോടിയായാണ് അറസ്റ്റ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

​ഗായകൻ സുബീൻ ​ഗാർ​ഗിന്റെ മരണം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം
തുടർച്ചയായ മൂന്നാം തവണയും എത്തിയില്ല, രാഹുൽ ​ഗാന്ധി വിളിച്ച എംപിമാരുടെ യോ​ഗത്തിൽ പങ്കെടുക്കാതെ ശശി തരൂർ, പോയത് സുഹൃത്തിന‍റെ കല്യാണത്തിന്