
ദില്ലി: റഫാല്‍ പരമാര്‍ശത്തിന് പിന്നാലെ ആളില്ലാ എയറോ വെഹിക്കിൾസ് (യുഎവി) എയറോ എഞ്ചിനുകൾ വാങ്ങുന്നതിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടുന്ന സിഎജി റിപ്പോർട്ട് വിവരങ്ങൾ പുറത്ത്. ഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസിൽ (ഐഎഐ) നിന്ന് ഇന്ത്യൻ വ്യോമസേന (അൺമാൻഡ് എയറോ വെഹിക്കിൾ- യുഎവി) ആളില്ലാ വ്യോമവാഹനങ്ങൾക്കുള്ള അഞ്ച് എഞ്ചിനുകൾ വാങ്ങിയ കരാറിൽ 3.16 കോടി രൂപയുടെ അനാവശ്യ നേട്ടം ഐഎഐ ഉണ്ടാക്കിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
അഞ്ച് 914-എഫ് യുഎവി റോട്ടക്സ് എഞ്ചിനുകൾ വാങ്ങുന്നതിനായി 2010 മാര്‍ച്ചിലാണ് കരാറുണ്ടാക്കുന്നത്. ഓരോന്നിനും 87.45 ലക്ഷം രൂപയായിരുന്നു വില. 2012 ല്‍ ഇതേ എഞ്ചിന്‍ ഡിആർഡിഒയുടെ എയ്റോനോട്ടിക്കൽ ഡവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് വാങ്ങിയത് 24.30 ലക്ഷം രൂപയ്ക്കാണ്.അന്താരാഷ്ട്ര വിപണിയില്‍ ഒരു എഞ്ചിന്റെ ശരാശരി വില 21-25 ലക്ഷം രൂപ വരെയാണ്. ഈ സാഹചര്യത്തിലാണ് അഞ്ച് യുഎവി എഞ്ചിനുകൾക്ക് വിപണി വിലയെക്കാൾ കൂടുതൽ നൽകിയതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
തെറ്റായ ലേബലില്‍ നിലവാരമില്ലാത എഞ്ചിനുകള്‍ വിതരണം ചെയ്ത് മൂലം അപകടത്തില്‍ ഒരു ചോപ്പര്‍ നഷ്ടപ്പെടുന്ന സാഹ്യചര്യമുണ്ടായെന്നും സിഎജി റിപ്പോര്‍ട്ടിലുണ്ട്. അഞ്ച് യുഎവി എഞ്ചിനുകൾ മാർക്കറ്റ് വിലയേക്കാൾ, അല്ലെങ്കിൽ ഡിആർഡിഒ യൂണിറ്റിന് വാഗ്ദാനം ചെയ്ത വിലയുടെ മൂന്നിരട്ടിയിലധികം വാങ്ങിയാണ് ഇസ്രായേൽ കമ്പനി നൽകിയത്. തെറ്റായ ലേബലില്‍ നിലവാരമില്ലാത എഞ്ചിനുകള്‍ വിതരണം ചെയ്തത് മൂലം അപകടത്തില്‍ ഒരു ചോപ്പര്‍ നഷ്ടപ്പെടുന്ന സാഹ്യചര്യമുണ്ടായെന്നും സിഎജി റിപ്പോര്‍ട്ടിൽ വിമർശനമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam