ഹീറോകളുടെ സംഗമം; ഒത്തുചേര്‍ന്ന് ഐഎസ്ആഒ ചെയ‍ര്‍മാനും ബാഡ്‌മിന്‍റണ്‍ താരങ്ങളും റിട്ടയഡ് എയ‍ര്‍ മാര്‍ഷലും

Published : Sep 28, 2023, 02:15 PM ISTUpdated : Sep 28, 2023, 03:38 PM IST
ഹീറോകളുടെ സംഗമം; ഒത്തുചേര്‍ന്ന് ഐഎസ്ആഒ ചെയ‍ര്‍മാനും ബാഡ്‌മിന്‍റണ്‍ താരങ്ങളും റിട്ടയഡ് എയ‍ര്‍ മാര്‍ഷലും

Synopsis

ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വര്‍ക്ക് ചെയര്‍മാന്‍ രാജേഷ് കല്‍റയുടെ ദില്ലി ഓഫീസിലാണ് ഇന്ത്യയുടെ അഭിമാനങ്ങള്‍ കൂടിക്കാഴ്‌ചയില്‍ പങ്കെടുത്തത്

ദില്ലി: ചന്ദ്രയാന്‍-3 വിജയത്തിന് പിന്നാലെ രാജ്യത്തിന്‍റെ അഭിമാനത്തിളക്കത്തില്‍ ഒത്തുചേര്‍ന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥും റിട്ടയഡ് എയര്‍ മാര്‍ഷല്‍ സുരജ് ഝായും ബാഡ്‌മിന്‍റണ്‍ താരങ്ങളും. ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വര്‍ക്ക് ചെയര്‍മാന്‍ രാജേഷ് കല്‍റയുടെ ദില്ലി ഓഫീസിലാണ് ഇന്ത്യയുടെ ഹീറോകള്‍ കൂടിച്ചേര്‍ന്നത്. ബാഡ്‌മിന്‍റണ്‍ താരങ്ങള്‍ ചൈനയിലെ ഏഷ്യന്‍ ഗെയിംസ് വേദിയില്‍ നിന്ന് ഓണ്‍ലൈനായാണ് പങ്കെടുത്തത്. ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ആശംസകള്‍ കൈമാറി. 

ഹീറോകളുടെ സംഗമം

വിവിധ രംഗങ്ങളില്‍ രാജ്യത്തിന്‍റെ അഭിമാനം ലോകവേദിയില്‍ ഉയര്‍ത്തിപിടിച്ചവരുടെ കൂട്ടായ്‌മയാണ് രാജേഷ് കല്‍റയുടെ നേതൃത്വത്തില്‍ ദില്ലിയില്‍ നടന്നത്. ചന്ദ്രയാന്‍ 3ന്‍റെ വിജയത്തോടെ സ്പേസ് രംഗത്ത് രാജ്യത്തിന്‍റെ കരുത്ത് വാനോളമുയര്‍ത്തിയ ഹീറോയാണ് ഐഎസ്ഐര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടുള്ള മഹനീയ സേവനത്തിന് ഏറെ അംഗീകാരങ്ങള്‍ തേടിയെത്തിയയാളാണ് റിട്ടയഡ് എയര്‍ മാര്‍ഷല്‍ സുരജ് ഝാ. അതേസമയം ബാഡ്‌മിന്‍റണ്‍ ഇതിഹാസവും ഇന്ത്യന്‍ മുഖ്യ കോച്ചുമായ പുല്ലേല ഗോപീചന്ദ്രും താരങ്ങളും ഏഷ്യന്‍ ഗെയിംസിനിടെ ചൈനയില്‍ നിന്നാണ് ആവേശക്കൂട്ടായ്‌മയില്‍ പങ്കുചേര്‍ന്നത്. ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തിനായി മെഡല്‍ കൊയ്യാമെന്ന പ്രതീക്ഷയിലാണ് ബാഡ്‌മിന്‍റണ്‍ താരങ്ങള്‍. 

ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന ബാഡ്‌മിന്‍റണ്‍ താരങ്ങള്‍ക്ക് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥും റിട്ടയഡ് എയര്‍ മാര്‍ഷല്‍ സുരജ് ഝായും ആശംസകള്‍ നേര്‍ന്നു. ഐതിഹാസികമായ ചന്ദ്രയാന്‍ വിജയത്തില്‍ ഐഎസ്ആര്‍ഒയ്ക്കും ചെയര്‍മാന്‍ എസ് സോമനാഥിന് എല്ലാവിധ അഭിനന്ദനവും ആശംസകളും ബാഡ്‌മിന്‍റണ്‍ താരങ്ങള്‍ കൈമാറി. വിലമതിക്കാനാവാത്ത നിമിഷമാണ് ഈ കൂടിക്കാഴ്‌ച എന്ന് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് രാജേഷ് കല്‍റ ട്വീറ്റ് ചെയ്തു. 

Read more: 'തലൈവര്‍ 170, രജനികാന്തും അമിതാഭ് ബച്ചനും തിരുവനന്തപുരത്തേക്ക്, ഷൂട്ടിംഗിനായി റോഡുകള്‍ അടയ്ക്കും'?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കർണാടകയിലും ബുൾഡോസർ, കൈയേറ്റമാരോപിച്ച് നാനൂറോളം വീടുകൾ പൊളിച്ചു, താമസക്കാർ തെരുവിൽ
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, നാളെ മുതൽ ഇന്ത്യൻ റെയിൽവേയുടെ വർധിപ്പിച്ച ടിക്കറ്റ് നിരക്ക്, 215 കി.മി വരെ ഓര്‍ഡിനറി ടിക്കറ്റിന് വില കൂടില്ല