രണ്ടു വിദേശ പൗരന്മാരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്ന് 203 കിലോ ലഹരി പിടിച്ചെടുത്തു. കോസ്റ്റ് ഗാർഡും ഗുജറാത്ത് എടിഎസും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്. ഇന്നലെ അർധരാത്രിയായിരുന്നു ഓപ്പറേഷൻ.
അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വൻതോതിൽ ലഹരി കടത്തിയ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. രണ്ടു വിദേശ പൗരന്മാരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്ന് 203 കിലോ ലഹരി പിടിച്ചെടുത്തു. കോസ്റ്റ് ഗാർഡും ഗുജറാത്ത് എടിഎസും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്. ഇന്നലെ അർധരാത്രിയായിരുന്നു ഓപ്പറേഷൻ. ക്രിസ്റ്റൽ രൂപത്തിലുള്ള മെറ്റാമെറ്റാഫീൻ ആണ് പിടികൂടിയത്. ലഹരി പിടികൂടിയ ബോട്ട് പോർബന്തറിൽ എത്തിച്ചു. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക



