
ബംഗളൂരു: വിക്രം ലാൻഡറും ഓർബിറ്ററും തമ്മിൽ ആശയവിനിമയം ഉണ്ടാകാമെന്ന് ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ ഡി ശശികുമാർ പറഞ്ഞു. അതു കൊണ്ടു തന്നെ പേടകം തകർന്നുവെന്ന നിഗമനത്തിലേക്ക് ഇപ്പോൾ എത്താനാകില്ലെന്നും ശശികുമാർ പറഞ്ഞു.
സോഫ്റ്റ് ലാൻഡിംഗിന്റെ അവസാന നിമിഷം വിക്രം ലാൻഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടതോടെയാണ് ചന്ദ്രയാന്‍ പദ്ധതി അനിശ്ചിതത്വത്തിലായതെന്നാണ് ഐഎസ്ആര്‍ഒയുടെ പ്രാഥമികനിഗമനം. വിവരങ്ങൾ പരിശോധിച്ച് വരികയാണെന്നും ഐഎസ്ആർഒ വ്യക്തമാക്കിയിരുന്നു.
വിക്രം ലാന്ററിന്റെ സോഫ്റ്റ് ലാന്റിംഗ് അനിശ്ചിതത്വത്തിലായെങ്കിലും ചന്ദ്രയാൻ 2 പദ്ധതി തുടരുമെന്നാണ് ലഭിക്കുന്ന വിവരം. ചന്ദ്രനെ വലം വയ്ക്കുന്ന ഓർബിറ്ററിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിക്കുമെന്ന് തന്നെയാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.
"
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam