ഐഎസ്ആർഒ ചാരക്കേസ് ഗൂഡാലോചന; ഡി കെ ജെയിൻ സമിതി തെളിവെടുപ്പിനായി തിരുവനന്തപുരത്തെത്തും

By Web TeamFirst Published Dec 11, 2020, 11:47 AM IST
Highlights

ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നിലെ ഗൂഡാലോചനയെ കുറിച്ച് അന്വേഷിക്കാൻ 2018ലാണ് സുപ്രീംകോടതി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്.

തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിൽ ജസ്റ്റിസ് ഡി കെ ജെയിൻ അധ്യക്ഷനായ സമിതി അടുത്ത ആഴ്ച തെളിവെടുപ്പ് തിരുവനന്തപുരത്ത് നടത്തും. കേസിലെ ഗൂഡാലോചനയെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതിയാണ് ഡി കെ ജയിൻ സമിതിയെ നിയോഗിച്ചത്. ഈ മാസം 14,15 തീയതികളിൽ സമിതി തിരുവനന്തപുരത്തെത്തി തെളിവെടുക്കും. 

ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നിലെ ഗൂഡാലോചനയെ കുറിച്ച് അന്വേഷിക്കാൻ 2018ലാണ് സുപ്രീംകോടതി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. സമൂഹത്തിലെ ഉന്നത വ്യക്തിത്വമായ ശാസ്ത്രജ്‍ഞനെ സംശയത്തിന്‍റെ നിഴലിലാക്കി അപകീര്‍ത്തിപ്പെടുത്തിയത് ഗുരുതരമായ പിഴവാണെന്നായിരുന്നു അന്നത്തെ സുപ്രീംകോടതി നിരീക്ഷണം. 

click me!