
ദില്ലി: എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് (mp fund) കേന്ദ്രം പുനഃസ്ഥാപിച്ചു. ഈ സാമ്പത്തിക വർഷം 2 കോടി രൂപ ഓരോ എംപിക്കും ചെലവഴിക്കാന്‍ അനുവദിച്ചു. അടുത്ത സാമ്പത്തിക വർഷം മുതൽ ഗഡുകളായി 5 കോടി രൂപ നൽകും. കേന്ദ്ര മന്ത്രിസഭാ (Union cabinet) യോഗത്തിലാണ് തീരുമാനം. ഭരണ കക്ഷി എംപിമാരുടെ അടക്കം ഭാഗത്ത് നിന്ന് ആവശ്യം ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് വികസന ഫണ്ട് പുനഃസ്ഥാപിക്കാൻ കേന്ദ്രം തീരുമാനിച്ചത്.
മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ പ്രതിവർഷം 5 കോടി രൂപ വീതം എംപി ഫണ്ടായി നൽകി വന്നിരുന്നത് കൊവിഡ് പ്രതിന്ധിയെത്തുടർന്നാണ് കേന്ദ്ര സർക്കാർ നിറുത്തിയത്. 2019 ൽ പുതിയ ലോക്സഭ നിലവിൽ വന്നിട്ട് ആദ്യ വർഷമായ 2019–20ൽ ഒഴികെ ഇതുവരെ എംപി ഫണ്ട് ഇനത്തിൽ പണം നൽകിയിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam