ദില്ലിയിൽ മാധ്യമസ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

By Web TeamFirst Published Sep 10, 2021, 4:44 PM IST
Highlights

ഓഫീസിനകത്തുള്ള ആളുകളുമായി പുറത്തുള്ള മാധ്യമപ്രവർത്തകർക്ക് ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല

ദില്ലി: രാജ്യതലസ്ഥാനത്ത് മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്. ന്യൂസ്ക്ലിക്ക്, ന്യൂസ്‌ലോണ്ട്രി എന്നീ ഓൺലൈൻ മാധ്യമങ്ങളുടെ ഓഫീസുകളിലാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നത്.

ഓഫീസിനകത്തുള്ളവരുമായി പുറത്തുള്ള മാധ്യമപ്രവർത്തകർക്ക് ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. എല്ലാവരുടെയും ഫോണുകൾ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലാണെന്നാണ് വിവരം. ഉച്ചയ്ക്ക് 12 മണിയോടെയാണ് ഏഴോളം പേരടങ്ങിയ ആദായ നികുതി വകുപ്പ് സംഘം രണ്ട് സ്ഥാപനങ്ങളുടെയും ഓഫീസുകളിലെത്തിയത്. 

ഈ വർഷം തന്നെ ഫെബ്രുവരി മാസത്തിൽ ന്യൂസ്ക്ലിക്കിന്റെ ഓഫീസിൽ എൻഫോഴ്സ്മെന്റ് വിഭാഗം റെയ്‌ഡ് നടത്തിയിരുന്നു. അന്ന് എഡിറ്റർമാരുടെ വീടുകളിലും പരിശോധന നടന്നിരുന്നു. കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

നിരവധി മാധ്യമസ്ഥാപനങ്ങൾ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. പിന്നീട് ന്യൂസ്ക്ലിക്ക് ദില്ലി ഹൈക്കോടതിയെ സമീപിച്ച് ഇഡി അന്വേഷണത്തിൽ നിന്ന് താത്കാലിക ആശ്വാസം നേടിയിരുന്നു. പിന്നീട് ജൂലൈ മാസത്തിന്റെ തുടക്കത്തിൽ ആദായ നികുതി വകുപ്പ് ദൈനിക് ഭാസ്കർ എന്ന മാധ്യമസ്ഥാപനത്തിന്റെ ഓഫീസുകളിലും റെയ്ഡ് നടത്തിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!