സ്വര്‍ണ്ണാഭരണം, പണം, മദ്യം, ആഢംബര വാച്ചുകൾ; ലോകായുക്താ റെയ്ഡിൽ കര്‍ണാടകയിൽ പിടിച്ചത് കോടികളുടെ വസ്തുക്കൾ 

By Web TeamFirst Published Jun 1, 2023, 11:57 PM IST
Highlights

കർണാടകയിലെ 11 സ്റ്റേഷനുകളിലായി സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ റജിസ്റ്റർ ചെയ്യപ്പെട്ട 15 അനധികൃത സ്വത്ത് സമ്പാദനക്കേസുകളിലായിരുന്നു റെയ്ഡ്.

ബംഗ്ലൂരു : കർണാടകയിൽ ലോകായുക്ത സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡുകളിൽ പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപയും സ്വർണവും മറ്റ് ആഢംബര വസ്തുക്കളും. ഇന്നലെയും ഇന്നുമായി 53 സ്ഥലങ്ങളിലാണ് ലോകായുക്ത റെയ്ഡുകൾ നടത്തിയത്. കർണാടകയിലെ 11 സ്റ്റേഷനുകളിലായി സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ റജിസ്റ്റർ ചെയ്യപ്പെട്ട 15 അനധികൃത സ്വത്ത് സമ്പാദനക്കേസുകളിലായിരുന്നു റെയ്ഡ്. ബെസ്‍കോമിലെ ഉന്നത ഉദ്യോഗസ്ഥനായ എച്ച് ജെ രമേശുമായി ബന്ധപ്പെട്ട് നാലിടങ്ങളിൽ പരിശോധന നടത്തിയ ലോകായുക്തയ്ക്ക് കണക്കിൽപ്പെടാത്ത അഞ്ചരക്കോടിയുടെ സ്വത്താണ് കണ്ടെത്താനായത്. അനധികൃതമായി സമ്പാദിച്ച ഭൂമിയുടെ മാത്രം മതിപ്പ് വില നാലരക്കോടി വരും. ഒരു കോടിയുടെ സ്വ‍ർണവും ഇയാളുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തു. ഫാക്ടറീസ് ഡെപ്യൂട്ടി ഡയറക്ടർ നാരായണപ്പ, ബിബിഎംപിയിലെ നിരവധി ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ വീടുകളിലും ലോകായുക്ത റെയ്‍ഡുകൾ നടത്തി.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് 

click me!